Loading ...

Home National

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ 13,000 പി​ന്നി​ട്ടു, മ​ര​ണം 437 ആ​യി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,000 പി​ന്നി​ട്ടു. നി​ല​വി​ല്‍ 13,387 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും രാ​ജ്യ​ത്ത് ഉ​യ​രു​ക​യാ​ണ്. 437 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഓ​രോ ദി​വ​സ​വും ആ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കേ​സു​ക​ള്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തു വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്.

1,1201 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 1,748 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 3,205 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 194 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ല്‍ രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഡ​ല്‍​ഹി​യി​ലാ​ണ്. 1,640 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 38 പേ​രാ​ണ് ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 1,267 പേ​ര്‍​ക്കും രാ​ജ​സ്ഥാ​നി​ല്‍ 1,131 പേ​ര്‍​ക്കും മ​ധ്യ​പ്ര​ദേ​ശി​ല്‍ 1,120 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശ് 53, ഗു​ജ​റാ​ത്ത് 36, ത​മി​ഴ്നാ​ട് 15, തെ​ലു​ങ്കാ​ന 18, പ​ഞ്ചാ​ബ് 13, ആ​ന്ധ്രാ​പ്ര​ദേ​ശ് 14 എ​ന്നി​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍.

Related News