Loading ...

Home Gulf

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറായിരത്തിന് മുകളില്‍, ആയിരത്തിനടുത്ത്‌ ആളുകള്‍ രോഗമുക്തരായി.

എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തത് ജിദ്ദയിലാണ് 195 പേര്‍ , റിയാദിലും മക്കയിലും, മദീനയിലും ജിദ്ദ, ദമാം .ഖത്തീഫ് എന്നിവിടങ്ങളില്‍ മാത്രമായി 4633 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.റിയാദ് : സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം ആറായിരത്തിന് മുകളിലായി. കഴിഞ്ഞ അഞ്ചു ദിവസമായി പുതിയ കോവിഡ് ബാധിതരുടെ എണ്ണം ദിനേനെ അഞ്ഞൂറിനടുത്താണ് രേഖപെടുത്തുന്നത് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പുതിയ രോഗവാഹകരുടെ എണ്ണം ഇന്ന്‍ രേഖപെടുത്തി 518 ആദ്യ കോവിഡ് ബാധറിപ്പോര്‍ട്ട്‌ ചെയ്ത് 45 ദിവസം പിന്നിടുമ്ബോള്‍ രോഗബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌ ആണ് ഇതുവരെ രേഖപെടുത്തുന്നത് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6380 ആയി ഉയര്‍ന്നു .ഇന്ന് മാത്രം നാല് മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതോടെ ആകെ മരണപെട്ടവരുടെ എണ്ണം 83 ആയി രോഗവിമുക്തര്‍ ആയിരത്തിനടുത്താണ് ഇന്നു രോഗം ഭേദമായവര്‍ 59 ആണ് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 990 ആയി, 5307 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ രോഗബാധിതരാവുന്നതില്‍ 70 മുതല്‍ 80 ശതമാനം വരെ വിദേശികളാണ്. ഓരോ ദിവസവും കഴിയും തോറും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് അധികൃതര്‍ എറെ ആശങ്കയോടെയാണ് കാണുന്നത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി തന്നെ വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം തന്നെ ലേബര്‍ ക്യാമ്ബുകളില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.കോവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫേയ്സ് മാസ്കുകള്‍, വേന്റിലേറ്ററുകള്‍, എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ വിവിധ ഫാക്ടറികളിലായി ആഴ്ച്ച തോറും 37 ലക്ഷം മാസ്കുകളും, 1000 വെന്റിലേറ്ററുകളു മാണ് നിര്‍മിക്കുന്നത്.ലോകത്താകമാനം കോവിഡ് മരണം ഏപ്രില്‍ 16 മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 135,900 പിന്നിട്ടു .രോഗബാധിതരുടെ എണ്ണം 2,098,981 ആണ് , രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ കാണിക്കുന്നത് ഏറെ ആശ്വാസകരമാണ്, ഇതുവരെ വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച്‌ 523,753 ആണ് 51,105 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. ലോകത്ത് ചികിത്സയിലുള്ളത് 1,439,328 പേരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭിവിച്ചത് അമേരിക്കയില്‍ ആണ്, തൊട്ടു പിന്നില്‍ ഇറ്റലിയും സ്പൈനും ആണ്.

Related News