Loading ...

Home Europe

ലോകത്തെ കൊവിഡ് ബാധിതരില്‍ പകുതിയും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍

ലണ്ടന്‍: കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് യൂറോപ്യന്‍ ഭൂഖണ്ഡം. യൂറോപ്പില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിനരികെ എത്തി നില്ക്കുകയാണ്. മണിക്കൂറുകള്‍ കടന്നു പോകുംതോറും യൂറോപ്പില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കാഡ് വര്‍ദ്ധനവാണുണ്ടായ‌തെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.ലോകത്തെ ആകെ കൊവിഡ് ബാധിതരില്‍ 50 ശതമാനവും യൂറോപ്പിലാണ്. നിലവില്‍ 89,160 പേര്‍ വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മാത്രമായി മരിച്ചെന്നാണ് കണക്ക്. കഴി‌ഞ്ഞ ദിവസങ്ങളില്‍ ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. à´Žà´¨àµà´¨à´¾à´²àµâ€ കൊവിഡ് യൂറോപ്പില്‍ ചെലുത്തിയിരിക്കുന്ന ആഘാതം അത്ര വേഗം ശമിക്കില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ 9,79,946 പേര്‍ക്കാണ് ഇതേവരെ യൂറോപ്പില്‍ കൊവിഡ് ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.യൂറോപ്പില്‍ കൊവിഡിന്റെ ഹോട്ട്സ്പോട്ടുകളായി മാറിയ രണ്ട് രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും രോഗികളുടെ എണ്ണത്തില്‍ സ്പെയിനും മരണ സംഖ്യയില്‍ ഇറ്റലിയുമാണ് മുന്നില്‍ നില്‍ക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി, യു.കെ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് ബാധ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഫെറോ ഐലന്‍ഡ്, ജിബ്രാള്‍ട്ടര്‍, വത്തിക്കാന്‍ സിറ്റി എന്നിവ മാത്രമാണ് യൂറോപ്പില്‍ ഇതേവരെ കൊവിഡ് മരണങ്ങള്‍ രേഖപ്പെടാത്ത രാജ്യങ്ങള്‍.യൂറോപ്പില്‍ തന്നെ ആദ്യം കൊവിഡ് വിറപ്പിച്ചത് ഇറ്റലിയെയാണ്. ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയില്‍ ഉടലെടുത്ത കൊവിഡ് കൊന്നൊടുക്കിയത് ഇതുവരെ 21,645 പേരെയാണ്. ഔദ്യോഗിക രേഖകള്‍ക്ക് പുറമേ വീടുകളിലായി നിരവധി പേര്‍ മരിച്ചതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 578 പേരാണ് ഇന്നലെ ഇറ്റലിയില്‍ മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,65,155 ആയി. നിലവില്‍ ഇറ്റലിയില്‍ മരണ സംഖ്യയില്‍ കുറവനുഭവപ്പെടുന്നുണ്ട്. ദിനംപ്രതി 900 ത്തിലേറെ മരണങ്ങള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് ഇപ്പോള്‍ കുറച്ച്‌ ദിവസങ്ങളായി മരണസംഖ്യ 500നും 700നും ഇടയ്ക്കാണ്.ഫ്രാന്‍സിലും സ്പെയിനിലും മരണസംഖ്യയില്‍ കുറവുണ്ട്. ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 514 പേരാണ് മരിച്ചത്. ഇതുവരെ 1,47,863 പേര്‍ക്ക് രോഗം ബാധിക്കുകയും 17,167 പേര്‍ മരിക്കുകയും ചെയ്തു.സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551 പേരാണ് മരിച്ചത്. സ്പെയിനിലെ മരണ സംഖ്യ ഇതോടെ 19,130 ആയി ഉയര്‍ന്നു. 1,82,816 പേര്‍ക്കാണ് സ്പെയിനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, യു.കെയില്‍ നില ഗുരുതരമായി തുടരുകയാണ്. യു.കെയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. 98,476 പേര്‍ക്ക് യു.കെയില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ചു. 12,868 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയുമുയരുമെന്ന് മുന്നറിയിപ്പുണ്ട്. മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളും ലോക്ക്ഡൗണിലൂടെ കൊവിഡിനെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ലോക്ക്ഡൗണോ നിയന്ത്രണങ്ങളോ ഇല്ലാതെ ഏവരെയും ഞെട്ടിച്ച രണ്ട് രാജ്യങ്ങളാണ് സ്വീഡനും ബെലറൂസും. എന്നാല്‍, à´ˆ രണ്ട് രാജ്യങ്ങളിലും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ അപകടം സ്വയം ക്ഷണിച്ചു വരുത്തുന്ന à´ˆ രണ്ട് രാജ്യങ്ങളും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ബെലറൂസില്‍ രോഗികളുടെ എണ്ണം 4,204 ആയി. മരണസംഖ്യ 40ഉം. അതേസമയം സ്വീഡനില്‍ മരണം 1,203 ആയത്ആശങ്കകള്‍ക്കിടയാക്കുകയാണ്. 11,927 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയ്ക്കും സ്പെയിനിനും പിന്നാലെ മറ്റൊരു കൊവിഡ് ഹോട്ട്സ്പോട്ടായി സ്വീഡന്‍ മാറുമോ എന്നാണ് ഏവരും ഭയപ്പെടുന്നത്.രാജ്യം - രോഗബാധിതര്‍ - മരണസംഖ്യ ( കഴിഞ്ഞ 24 മണിക്കൂറിനിടെ ) ക്രമത്തില്‍സ്പെയിന്‍ - 1,82,816 - 19,130ഇറ്റലി - 1,65,155 - 21,645ഫ്രാന്‍സ് - 1,47,863 - 17,167ജര്‍മനി - 1,34,753 - 3,804യു.കെ - 98,476 - 12,868ബെല്‍ജിയം - 34,809 - 4,857

Related News