Loading ...

Home International

നയമാറ്റം; അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നു

ഫ്രാന്‍സ്: അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച സമീപനങ്ങളില്‍ ചൈന വ്യത്യാസം വരുത്തി. കൊറോണയെ നേരിടുന്നതില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ചതിന് ഫ്രാന്‍സ് വിദേശകാര്യവകുപ്പ് ചൈനീസ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു. ഫ്രാന്‍സില്‍ പ്രായമായ രോഗികളെ മരിക്കാന്‍ വിടുകയാണെന്ന വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. രോഗാവസ്ഥയിലായ മുതിര്‍ന്നവരെ ഉപേക്ഷിക്കുകയാണ് ഫ്രാന്‍സ് ചെയ്യുന്നതെന്നായിരുന്നു പരോക്ഷമായുള്ള ആരോപണം. ഇതിനെ തുടര്‍ന്നാണ് ഫ്രാന്‍സിലെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ചത്. 'ചൈനയുമായുള്ള ബന്ധത്തിന് അനുയോജ്യമായ രീതിയിലല്ല, ആ രാജ്യത്തിന്റെ എംബസിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രസ്താവനകള്‍' എന്നാണ് അംബാസിഡറെ വിളിപ്പിച്ചതിനെക്കുറിച്ച്‌ ഫ്രാന്‍സ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്.കൊറോണ വ്യാപനം ശക്തമായ ഘട്ടം മുതല്‍ അമേരിക്കയാണ് ചൈനയ്ക്കതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ന് രാവിലെ നടന്ന വാര്‍ത്ത സമ്മേളനത്തിലും അമേരിക്കന്‍ പ്രസിഡന്റ് കൊറണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ ചൈന ക്രിതൃമത്വം കാണിക്കുകയാണെന്നാണ് ആരോപിച്ചത്. ചൈനയുടെ നയമാറ്റത്തില്‍ ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നാണ് സൂചന. കൊറോണയെ നേരിടുന്നതില്‍ പലരാജ്യങ്ങളും പരാജയപ്പെട്ടത് അവരുടെ നയത്തിലെ പാളിച്ചയാണെന്ന ആരോപണം ഉന്നയിച്ച്‌് ചൈന തങ്ങളുടെ നേട്ടത്തെക്കുറിച്ച്‌ പറയുകയാണ്. ഇത് പല രാജ്യത്തും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്.വിവിധ രാജ്യങ്ങളിലെ ചൈനീസ് അംബാസിഡര്‍മാര്‍ സജീവമായി ചൈനീസ് നിലപാടുകള്‍ ട്വിറ്റലിലൂടെ വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് വൈറസിനെ ചെറുക്കുന്നതിനുള്ള ആരോഗ്യ യന്ത്ര സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് മുന്‍കൈ എടുക്കുമ്ബോള്‍ തന്നെയാണ് അവരുടെ കൊറോണ സമീപനത്തെ ചൈന വിമര്‍ശിക്കുന്നതെന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയിലെ ചൈനീസ് എംബസി ഈയിടെ നടത്തിയ ട്വീറ്റുകളും തുടര്‍ന്ന് അവരുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതും വിവാദമായിരുന്നു. ചില ചൈന വിമര്‍ശകരുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. ചൈന നടപ്പിലാക്കിയ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്റര്‍ യുദ്ധം.

Related News