Loading ...

Home National

രാജ്യത്ത് 325 ജില്ലകള്‍ കോവിഡ് മുക്തം; ആകെ രോഗബാധിതര്‍ 12,380, മരണം 414

ന്യൂഡല്‍ഹി: രാജ്യത്തെ 325 ജില്ലകള്‍ കോവിഡ് മുക്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. à´ˆ ജില്ലകളില്‍ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകളാണ്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 12,380 ആയി ഉയര്‍ന്നു.ഇതില്‍ 489 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 24 മണിക്കൂറിനുള്ളില്‍ 37 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 414 ആയി ഉയര്‍ന്നു.ലോകാരോഗ്യ സംഘടനയുടെ ഫീല്‍ഡ് ഓഫീസര്‍മാരുമായി ആരോഗ്യമന്ത്രിയും ബന്ധപ്പെട്ടവരും കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കോവിഡ് 19 റിപ്പോര്‍ട്ട്ചെയ്യപ്പെട്ട ക്ലസ്റ്ററുകള്‍ക്കായുള്ള മൈക്രോപ്ലാന്‍ ചര്‍ച്ച ചെയ്തുവെന്ന് ലവ് അഗര്‍വാള്‍ അറിയിച്ചു. à´²àµ‹à´•à´¾à´°àµ‹à´—്യ സംഘടനയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖല ടീമിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഒരു കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News