Loading ...

Home Gulf

യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഏര്‍പ്പെടുത്തി 'എമിറേറ്റ്സ്'

യാത്രക്കാര്‍ക്ക് റാപിഡ് കോവിഡ് ടെസ്റ്റ് നടത്തുന്ന ലോകത്തെ ആദ്യ വിമാനകമ്ബനി എന്ന ഖ്യാതി ദുബൈയുടെ 'എമിറേറ്റ്സ്' സ്വന്തമാക്കി. ദുബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയത്. ഗ്രൂപ്പ് ചെക്ക് ഇന്‍ ഏരിയയില്‍ യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും.വിമാനത്താവളത്തില്‍ യാത്രക്കാരെ കോവിഡ് റാപിഡ് പരിശോധനക്ക് വിധേയമാക്കുന്നുപത്ത് മിനിറ്റകം പരിശോധനാ ഫലം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് തുനീഷ്യയിലേക്ക് പുറപ്പെട്ട മുഴുവന്‍ യാത്രക്കാരിലും കോവിഡ് പരിശോധന നടത്തിയാണ് വിമാനത്തിലേക്ക് പ്രവേശിപ്പിച്ചത്. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് യാത്രക്കാരില്‍ റാപിഡ് ടെസ്റ്റ് നടത്തുന്നത്. à´µà´¿à´®à´¾à´¨à´¤àµà´¤à´¾à´µà´³à´¤àµà´¤à´¿à´²àµ† ചെക്ക് ഇന്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചു.

Related News