Loading ...

Home Europe

നിയന്ത്രണം ലഘൂകരിക്കാന്‍ ജര്‍മനിയും സ്‌പെയ്‌നും

ബര്‍ലിന്‍, മാഡ്രിഡ്: കൊറോണവൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ സ്‌പെയ്ന്‍ ഭാഗിക ഇളവുകള്‍ പ്രഖ്യാപിച്ചു. ജര്‍മനിയും ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചു.

ഉത്പാദനം, നിര്‍മാണം തുടങ്ങി ഏതാനും തൊഴിലെടുക്കുന്നവര്‍ക്ക് കര്‍ശന സുരക്ഷാനിബന്ധനകള്‍ക്കനുസൃതമായി വീണ്ടും ജോലിയാരംഭിക്കാനാണ് സ്‌പെയ്ന്‍ അനുമതി നല്‍കിയിരിക്കുന്നത. എന്നാല്‍, മറ്റുള്ളവര്‍ വീടുകളില്‍ത്തന്നെ തുടരണം. മെട്രോകളും ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി. മാര്‍ച്ച്‌ 27~നായിരുന്നു സ്‌പെയിന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

മരണനിരക്കും പുതുതായി രോഗം ബാധിക്കുന്നവരുടെ നിരക്കും കുറഞ്ഞുവരുന്നതായി സ്‌പെയിന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. à´¤à´¿à´™àµà´•à´³à´¾à´´àµà´š 517 പേരാണ് മരിച്ചത്. ഞായറാഴ്ച 619 ആയിരുന്നു മരണസംഖ്യ. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3477 ആയി കുറഞ്ഞിട്ടുണ്ട്.

രോഗവ്യാപനനിരക്ക് കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാനൊരുങ്ങുകയാണ് ജര്‍മനിയും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണവും രോഗബാധയും ജര്‍മനിയില്‍ കുറവാണ്. നിയന്ത്രണങ്ങള്‍ക്ക് ഘട്ടംഘട്ടമായി ഇളവനുവദിക്കാമെന്ന് ജര്‍മന്‍ അക്കാദമി ഓഫ് സയന്‍സസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ 2799 പേരാണ് ജര്‍മനിയില്‍ മരിച്ചത്.

Related News