Loading ...

Home International

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; ഒന്നേകാല്‍ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.20,000,43 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.വിവിധ രാജ്യങ്ങളിലായി മഹാമാരിയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. രോഗികളുടെ എണ്ണവും മരണവും ഏറ്റവും കൂടുതല്‍​ റിപ്പോര്‍ട്ട്​ ​ ചെയ്​തത്​ അമേരിക്കയിലാണ്​. അമേരിക്കയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ 25,671 ആയി. ആറ്​ ലക്ഷത്തിന്​ മുകളിലാണ്​ ഇതുവരെ രാജ്യത്ത്​ രോഗം സ്​ഥീരികരിച്ചവരുടെ എണ്ണം. പുതുതായി 22,047 പേര്‍ക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ രോഗം ബാധിച്ചത്​ സ്​പെയിനിലാണ്​. 1,72,541 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 18,056 പേരാണ്​ ഇവിടെ മരിച്ചത്​. à´‡à´±àµà´±à´²à´¿à´¯à´¿à´²àµâ€ 1,62,488 പേര്‍ക്ക്​ രോഗം ബാധിച്ചതില്‍ 21,067 പേര്‍ മരിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് ​മുകളില്‍ കടന്നിട്ടുണ്ട്​. 15,729 പേരാണ്​ ഇതുവരെ ഫ്രാന്‍സില്‍ മരിച്ചത്​. ജര്‍മനിയില്‍ 3294 പേര്‍ മാത്രമാണ്​ മരിച്ചതെന്നത്​ ആശ്വാസം നല്‍കുന്നു.ബ്രിട്ടനിലും രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്​. 93,873 പേര്‍​ ഇതുവരെ കോവിഡ്​ പോസിറ്റീവായി. 12,107 പേര്‍ മരിക്കുകയും ചെയ്​തു. ലോകത്ത്​ ഇതുവരെ 1,988,769 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 125,621 പേര്‍ മരിക്കുകയും ചെയ്​തു. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​ ലോകാരോഗ്യ സംഘടനയെ ഉള്‍പ്പെടെ ആശങ്കയിലാക്കുന്നുണ്ട്​. ബംഗ്ലാദേശിലും ആ​ഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വര്‍ധിക്കാനാണ്​ സാധ്യ​തയെന്നാണ്​ നിഗമനം.

Related News