Loading ...

Home National

ഇന്ത്യയില്‍ കൊവിഡ് ബാധിതർ 11,000 കടന്നു, കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 3286 കേസുകള്‍

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 11349 ആയി. മരണം 377 ആയി. 3286 കേസുകള്‍, അതായത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 30 ശതമാനം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് വന്നിരിക്കുന്നത്, ഏപ്രില്‍ 12ന് 918 പോസിറ്റീവ് കേസുകളും ഏപ്രില്‍ 13ന് 905 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കൃഷി, ഐടി, അന്തര്‍സംസ്ഥാന ഗതാഗതം തുടങ്ങിയവ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടുവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇക്കാര്യം പറയുന്നത്.ആറാഴ്ചത്തേക്കുള്ള കിറ്റുകള്‍ രാജ്യത്തുണ്ടെന്ന് ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് തലവന്‍ ഡോ.ആര്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. à´°à´¾à´œàµà´¯à´¤àµà´¤àµ† 600 ഹോസ്പിറ്റലുകളിലായി 1,06,719 ഐസൊലേഷന്‍ ബെഡ്ഡുകളും 12,022 ഐസിയു ബെഡ്ഡുകളും തയ്യാറാണെന്നും ഡോ.ഗംഗാഖേദ്കര്‍ അറിയിച്ചു.ആകെയുണ്ടായ കൊവിഡ് മരണങ്ങളില്‍ 62 ശതമാനവും മുംബൈയിലാണ്. 112 പേരാണ് മുംബൈയില്‍ ഇതുവരെ മരിച്ചത്. കൊവിഡ് വൈറസിനെ സെപ്റ്റംബറിലേ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയൂ എന്ന് വിഗദ്ധര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.മേഘാലയയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഷില്ലോംഗില്‍ 69കാരനായ ഡോക്ടറാണ് മരിച്ചത്.ഒന്നര കോടി പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ്) കിറ്റുകള്‍ ആവശ്യപ്പെട്ട് ഇന്ത്യ ചൈനയെ സമീപിച്ചു. 15 ലക്ഷം റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത 50000 റാപ്പിഡ് കിറ്റുകള്‍ യുഎസ്സിലേയ്ക്ക് കൊണ്ടുപോയതായി സംസ്ഥാന ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം പരാതിപ്പെട്ടിരുന്നു. പിപിഇ കിറ്റുകളുടെ വലിയ ക്ഷാമമാണ് രാജ്യത്തെ ആശുപത്രികള്‍ നേരിടുന്നത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചൈന അയച്ചുകൊടുത്ത പിപിഇ കിറ്റുകള്‍ നിലവാരം കുറഞ്ഞതാണെന്ന പരാതി നിലനില്‍ക്കെയാണ് ഇത്.

Related News