Loading ...

Home Kerala

കോവിഡ്; ഈ വര്‍ഷത്തെ തൃശൂര്‍ പൂരവും ഉപേക്ഷിച്ചു

തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം വേണ്ടന്ന് വെച്ച്‌ മന്ത്രി വി എസ് സുനില്‍കുമാര്‍.പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടികളും, ഉണ്ടാവില്ല.അതേസമയം താന്ത്രിക ചടങ്ങുകള്‍ അഞ്ച് ആളുകളുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ തന്നെ വെച്ച്‌ നടത്താന്‍ തീരുമാനമായിട്ടുണ്ട് അസാധാരണമായ സാഹചര്യം ആയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രിതല യോഗത്തിന് വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കൂടാതെ വെടിക്കെട്ടും ചെറു പൂരങ്ങളും ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടന്നത്.

Related News