Loading ...

Home health

കൊറോണക്കാലത്തെ ആരോഗ്യ സംരക്ഷണങ്ങള്‍.

ലോക്ക് ഡൗണുകളില്‍ വീടുകളില്‍ പ്രത്യേകിച്ച്‌ ഫ്ലാറ്റുകളില്‍ ജോലി ഒന്നുമില്ലാതെ ഭക്ഷണം മാത്രം കഴിച്ച്‌ ശരീരത്തിന് വ്യായാമം കൊടുക്കാതെ കഴിയുന്നവരെ കാത്തിരിക്കുന്നത് പല വിധത്തിലുള്ള രോഗമായിരിക്കുമെന്നുള്ള മുന്നറിയിപ്പാണ് ഡോക്ടര്‍ നല്‍കുന്നത് .ഭാവിയില്‍ നമ്മെ കൂട്ടത്തോടെ കാത്തിരിക്കുന്നത് രോഗങ്ങളുടെ ആക്രമണമായിരിക്കും, അതില്‍ പ്രധാനമായും താഴെ പറയുന്നവയായാണ് . 1 . ബ്ള്ഡ് പ്രഷര്‍ (രക്ത സമ്മര്‍ദ്ദം ) 2 . ഷുഗര്‍ -ഡയബിറ്റീസ് (പ്രമേഹം ) 3 . കൊളസ്‌ട്രോള്‍ (കൊഴുപ്പ് ) 4 . ഒബേസിറ്റി അഥവാ ദുര്‍മേദസ് (അമിതവണ്ണം ) 5 . സന്ധി വേദനകള്‍ അഥവാ ജോയിന്‍റ് പെയിന്‍ . 6 . കോച്ചിപ്പിടുത്തം . 8 . ശ്വാസ കോശരോഗങ്ങള്‍ 9 . അസിഡിറ്റി 10 . മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് . ഇവയില്‍ പ്രധാനപ്പെട്ടത് സന്ധി വേദനയാണ് കഴുത്ത് ,കൈ ,ഇടുപ്പ് ,കാല്‍ മുട്ട് ,കണങ്കാല്‍ എന്നിവക്കുണ്ടാകുന്ന വേദന, കോച്ചിപ്പിടുത്തം എന്നിവയാണ് .ഇവയൊക്കെ വളരെ ഫലപ്രദമായ രീതിയില്‍ കൃത്യമായ വ്യായാമ മുറകളിലൂടെ ഇല്ലാതാക്കാം .നിത്യ രോഗികളായവര്‍ക്ക് കൃത്യമായ വ്യായാമങ്ങളിലൂടെ ഒരു പരുധിവരെ കുറച്ചുകൊണ്ടുവരുന്നതിനും സാധിക്കും .വ്യായാമം ചെയ്യുമ്ബോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ അത് ദോഷകരമായി ബാധിക്കും . ആരോഗ്യപരിപാലനത്തിന്‌ വ്യായാമത്തോളം ഫലപ്രദമായ ഒരു ചികിത്സാവിധി ഇല്ലെന്നുതന്നെ പറയാം. 1 . വെറും വയറ്റില്‍ വ്യായാമം ചെയ്യരുത് . (ഒരു ഗ്ലാസ് വെള്ളമോ ചായയോ ,ജ്യൂസോ നിര്‍ബന്ധമായും കുടിച്ചിരിക്കണം ) 2 . വയറു നിറയെ ഭക്ഷണം കഴിച്ചതിന് ശേഷം വ്യായാമം ചെയ്യരുത് . 3 . യോഗ ചെയ്യുന്നവര്‍ക്ക് ,എല്ലാ യോഗാസനങ്ങളും അവരവര്‍ക്ക് യോജിച്ചതാണോ എന്ന് വിദഗ്‌ധരുടെ ഉപദേശം തേടേണ്ടതാണ് .ഈ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് ചെയ്യാവു . 4 .പ്രഷര്‍ ,ഷുഗര്‍ ,ഹാര്‍ട്ട് ,കിഡ്‌നി, കരള്‍, വൃക്ക സംബന്ധമായ രോഗബാധയുള്ളവര്‍ ,വളരെ ലളിതവും ,സാവധാനത്തിലും ഉള്ള വ്യായാമ മുറകള്‍ തെരഞ്ഞെടുക്കണം . 5 .ഓരോരുത്തരുടെയും വ്യായാമത്തിന്‍റെ അളവുകോല്‍ വ്യത്യസ്തമായിരിക്കും അവരവരുടെ കഴിവിനനുസുസരിച്ച്‌ ആയിരിക്കണം വ്യായാമത്തിന്‍റെ കാഠിന്യവും സമയവും ഒരുക്കേണ്ടുന്നത് . 6 .വ്യയാമം ചെയ്തു തുടങ്ങുമ്ബോള്‍ കുറച്ചു ദിവസം ശരീര വേദനയും ക്ഷീണവും അനുഭവപ്പെടും .ഇതൊരു സാധാരണ പ്രക്രിയ മാത്രമാണ് എന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കണം . 7. വ്യയാമം ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ നിര്‍ത്തിവെക്കേണ്ടതും ,വിശ്രമം എടുക്കേണ്ടതുമാണ് .അത്യാവശ്യമെന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടേണ്ടതുമാണ് . 8. വ്യായാമം വളരെ സാവധാനത്തിലും ,താളത്തോടെയുമാണ് ചെയ്യേണ്ടത് . 9 . വ്യായാമം ചെയ്യുമ്ബോള്‍ അത്യാവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട് .അല്ലെങ്കില്‍ നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്

Related News