Loading ...

Home International

ലോകത്ത് കൊവിഡ് മരണം 1,19,000 കടന്നു; 19 ലക്ഷത്തിലധികം രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എസിന് പിന്നാലെ ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരം കടന്നു. ഇന്നലെ 566 പേര്‍ മരിച്ചതോടെ ആകെ മരണം 20,465 ആയി. സ്പെയിനിലും ഫ്രാന്‍സിലും ഇന്നലെ മാത്രം അഞ്ഞൂറിലേറെ പേര്‍ മരിച്ചു. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നൂറു കടന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ പത്തുപേരാണ് മരിച്ചത്. ആറു രാജ്യങ്ങളിലുമായി രോഗബാധിതരുടെ എണ്ണം പതിനയ്യായിരമായി ഉയര്‍ന്നു. കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എഴുന്നൂറ്റി ഇരുപത്തിനാലായി. യു.എ.ഇയില്‍ കൊവിഡ് പരിശോധനാ സംവിധാനം വിപുലമാക്കിയതോടെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം ആറു ലക്ഷം കടന്നു.ഡ്രൈവ് ത്രൂ സംവിധാനമടക്കം എല്ലാ എമിറേറ്റുകളിലും പരമാവധി പേരെ രോഗപരിശോധനയ്ക്കു വിധേയരാക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദുബായ് ഹെല്‍ത്ത് അതോറിട്ടിയുടെ നേതൃത്വത്തില്‍ ക്വാറന്‍റീന്‍ സംവിധാനം വിപുലമാക്കുകയാണ്. ബ്രിട്ടനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൊവിഡിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. എന്നാല്‍ പൂര്‍ണ വിജയത്തിലേക്ക് എത്തിയെന്ന് പറയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നത്. ബ്രിട്ടനില്‍ പതിനൊന്നായിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.രോഗികളുടെ എണ്ണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവന്നാല്‍ സൈന്യത്തെ രംഗത്തിറക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Related News