Loading ...

Home International

ലോക്ക് ഡൗണ്‍ നീട്ടി ലോകരാജ്യങ്ങള്‍

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ലോകരാജ്യങ്ങളും ലോക്ക് ഡൗണ്‍ നീട്ടി. ബ്രിട്ടനും ഫ്രാന്‍സും നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചു.സ്പെയിനും ഇറ്റലിയും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയതിനെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. മെയ് 11 വരെ ലോക്ഡൗന്‍ നീട്ടിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. മനുഷ്യ ജീവനുകള്‍ രക്ഷിക്കാനാണ് ഈ ത്യാഗമെന്ന് അദ്ദേഹം പറഞ്ഞു. മരണം പതിനായിരം കടന്ന ബ്രിട്ടനില്‍ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. രോഗപ്പകര്‍ച്ചയുടെ കടുത്ത അവസ്ഥ തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. മൂവായിരത്തോളം ആളുകള്‍ മരിച്ച ജര്‍മനിയില്‍ വിലക്കുകള്‍ എത്രത്തോളം നീക്കണമെന്നത്തില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ അഭിപ്രായം തേടി.288 പേര്‍ മരിച്ച അയര്‍ലണ്ടില്‍ ലോക്ഡൗന്‍ മെയ് 5 വരെ നീട്ടി. ചൈനയില്‍ നാലാം ദിവസവും അന്‍പതിലേറെ പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണം വീണ്ടും കര്‍ശനമാക്കി. ഐക്യരാഷ്ട്ര സഭയിലെ 189 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും മൂന്നു പേര്‍ മരിച്ചതായും യുഎന്‍ വക്താവ് അറിയിച്ചു. രണ്ടാഴ്ച കൂടി നഗരങ്ങളിലെ ലോക് ഡൗണ്‍ നീട്ടാന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ തീരുമാനിച്ചതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രഖ്യാപിച്ചു. വ്യവസായ നിര്‍മാണ മേഖലകള്‍ തുറന്നുകൊണ്ട് സ്‌പെയിന്‍ ലോക് ഡൗണില്‍ ഇളവ് വരുത്തി. ചില വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ഇറ്റലിയും തീരുമാനിച്ചു. ഡെന്മാര്‍ക്കും ഓസ്ട്രിയയും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇളവുകള്‍ പരിധി വിട്ടാല്‍ വലിയ അപകടം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.

Related News