Loading ...

Home Kerala

ലോക്ക്ഡൗണില്‍ കടുത്ത പ്രതിസന്ധി നേരിട്ട് വ്യാപാരമേഖല; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് അര ലക്ഷം കോടിയോളം രൂപയുടെ സ്റ്റോക്ക്

തിരുവനന്തപുരം: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് അര ലക്ഷം കോടിയോളം രൂപയുടെ സ്റ്റോക്കാണ് വ്യാപാര സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. സ്റ്റോക്ക് കുറഞ്ഞ വിലക്കെങ്കിലും വിറ്റഴിക്കാന്‍ ഭരണകൂടം അവസരമൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. രാജ്യത്ത് മാര്‍ച്ച്‌ 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ വ്യാപാര മേഖലയ്ക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉള്‍ക്കൊളളാനായിട്ടില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക കടകളിലും ഈസ്റ്റര്‍, വിഷു സീസണ്‍ പ്രമാണിച്ച്‌ ഒരു മാസം മുമ്ബ് തന്നെ കൂടുതലായി സ്റ്റോക്ക് എത്തിയിരുന്നു.എന്നാല്‍ 95 ശതമാനം സ്റ്റോക്കും ഇപ്പോഴും കടകളില്‍ അവശേഷിക്കുകയാണ്.

Related News