Loading ...

Home Australia/NZ

കോ​വി​ഡ്: നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​ത്തി ഓ​സ്ട്രി​യ, ക​ട​ക​ള്‍ തു​റ​ക്കു​ന്നു

വി​യ​ന്ന: കൊ​റോ​ണ വൈ​റ​സ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ഓ​സ്ട്രി​യ. ചൊ​വ്വാ​ഴ്ച​യോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​ക​ട​ക​ളും ഡി​ഐ​ഡ​ബ്ല്യു സ്റ്റോ​റു​ക​ളും വീ​ണ്ടും തു​റ​ക്കും. എ​ങ്കി​ലും ക​ര്‍​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വൈ​റ​സ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ മ​റ്റു ചി​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​രു​ന്നു. സ്പെ​യി​ന്‍ ചി​ല പൗ​ര​ന്മാ​രെ ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ അ​നു​വ​ദി​ച്ചു.ഡെ​ന്‍​മാ​ര്‍​ക്കി​ല്‍ പ്രൈ​മ​റി സ്കൂ​ളു​ക​ള്‍ വീ​ണ്ടും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​സ്ട്രി​യ​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ച്ച​ത്. ഓ​സ്ട്രി​യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 368 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 14,043 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 7,343 രോ​ഗ​മു​ക്തി നേ​ടി. അ​തേ​സ​മ​യം, ഫ്രാ​ന്‍​സി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 11 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. മേ​യ് 11നു​ശേ​ഷം സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ്രസി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ നീ​ട്ടി. ഫ്രാ​ന്‍​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 14,967 പേ​രാ​ണ് മ​രി​ച്ച​ത്. 1,36,779 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

Related News