Loading ...

Home Gulf

ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യവുമായി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യവുമായി കുവൈത്ത് സര്‍ക്കാര്‍. കൊറോണ ഭീഷണിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയ നാല്‍പ്പത്തിനായിരത്തോളം പൗരന്മാരെ 188 വിമാനങ്ങളിലായി കുവൈത്തിലേക്ക് കൊണ്ടുവരുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 16 മുതല്‍ 25 വരെയാണ് രക്ഷാദൗത്യം ആരംഭിക്കുന്നത്. കുവൈറ്റ് എയര്‍വേയ്‌സ്, അല്‍ ജസീറ എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ വിമാന കമ്ബിനികളുമായി സഹകരിച്ചാണ് പൗരന്മാരെ തിരികെയെത്തിക്കുന്നത്. ആദ്യ ദിവസത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലായി കഴിയുന്ന എട്ടായിരത്തോളം കുവൈത്തി പൗരന്മാരെ 51 വിമാനങ്ങളിലായി തിരികെ കൊണ്ടുവരും. രണ്ടാം ദിവസം അമ്മാന്‍, ബെയ്‌റൂട്ട്, സൈപ്രസ്, കെയ്‌റോ, ഇസ്താംബുള്‍, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും 7,200 ളം പൗരന്മാരെ 41 വിമാനങ്ങളിലായി കൊണ്ടുവരും.മൂന്നാം ദിവസം ജോര്‍ദാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 6,800 കുവൈത്തി പൗരന്മാരെ 35 വിമാനങ്ങളിലായി തിരികെയെത്തിക്കും. തുടര്‍ന്ന് ഏപ്രില്‍ 25 വരെയായി രക്ഷാ ദൗത്യം തുടരും. അവസാന രണ്ട് ദിവസങ്ങള്‍ റിസര്‍വ് ദിനങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. പൗരന്മാരെ തിരികെയെത്തുന്നതിന്റെ ഭാഗമായി നിരവധി സജ്ജീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News