Loading ...

Home Gulf

രേഖകളില്ലാതെ പുറത്തിറങ്ങിയാല്‍ കനത്ത പിഴ, സൗദിയില്‍ ഏകീകൃത പാസ് സംവിധാനം ഇന്നുമുതല്‍

സൗദി: കര്‍ഫ്യൂവിന്റെ ഭാഗമായി സൗദി അറേബ്യയില്‍ രേഖകളില്ലാതെ പുറത്തിറങ്ങിയാല്‍ ഇന്ന് മുതല്‍ 10000 റിയാല്‍ പിഴ ചുമത്തും. ഏകീകൃത പാസ് സംവിധാനം ഇന്ന് മൂന്ന് മണി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിലവില്‍ കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കുവാനായി ഉപയോഗിച്ചിരുന്ന പാസുകള്‍ക്ക് പകരം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക പാസ് നിര്‍ബന്ധമാകും. ആദ്യ ഘട്ടത്തില്‍ റിയാദിലാണ് പുതിയ ചട്ടം വരുന്നത്. സര്‍ക്കാര്‍ മേഖലകളിലുള്‍പ്പെടെ മുഴുവന്‍ മേഖലകളിലുള്ളവര്‍ക്കും ഈ ചട്ടം ബാധകമാണ്. പുറത്ത് കറങ്ങി നടന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും.

Related News