Loading ...

Home sports

മുംബൈയെ ചേര്‍ത്ത്‌ പിടിച്ച്‌ സച്ചിന്‍ വീണ്ടും, 5000 പേര്‍ക്ക്‌ ഒരു മാസത്തെ റേഷന്‍ നല്‍കും

മുംബൈ: കോവിഡ്‌ 19 രാജ്യത്ത്‌ പിടിമുറുക്കുമ്ബോള്‍ വീണ്ടും സഹായ ഹസ്‌തം നീട്ടി ബാറ്റിങ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയില്‍ ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ദുരിതം അനുഭവിക്കുന്ന 5000 ആളുകള്‍ക്ക്‌ ഒരു മാസത്തേക്ക്‌ സച്ചിന്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യും. പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ 25 ലക്ഷം രൂപയും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപയും നല്‍കിയതിന്‌ പിന്നാലെയാണ്‌ സച്ചിന്‍ വീണ്ടും സഹായവുമായി എത്തുന്നത്‌. ഭക്ഷണം കിട്ടാതെ വലയുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള അപ്‌നാലയ എന്ന സന്നദ്ധത സംഘടനയുടെ ക്യംപെയ്‌നില്‍ സച്ചിന്‍ ഭാഗമാവുകയായിരുന്നു.

Related News