Loading ...

Home Business

പലിശയില്ലാതെ ജിഎസ്ടി റിട്ടേണ്‍: വ്യവസ്ഥകളുമായി കേന്ദ്ര ധനമന്ത്രാലയം

ന്യൂഡല്‍ഹി: പലിശയില്ലാതെ ചരക്ക് സേവന നികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ധനമന്ത്രാലയം പുറത്തിറക്കി. ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ റിട്ടേണ്‍ സംബന്ധിച്ചവയാണ് വ്യവസ്ഥകള്‍. മുന്‍ വര്‍ഷം 5 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളവര്‍: ജൂണ്‍ 24നകം റിട്ടേണ്‍ അടയ്ക്കുക. റിട്ടേണ്‍ നല്‍കേണ്ട തീയതി മുതല്‍ 15 ദിവസത്തേക്ക് പലിശയില്ല. തുടര്‍ന്ന്, 9% പലിശ. 1.5 കോടി മുതല്‍ 5 കോടി വരെ വിറ്റുവരവ്: ഫെബ്രുവരി, മാര്‍ച്ച്‌ റിട്ടേണ്‍ ജൂണ്‍ 29വരെയും ഈ മാസത്തേത് ജൂണ്‍ 30വരെയും പലിശയില്ലാതെ അടയ്ക്കാം. 1.5 കോടി വരെ: പലിശയില്ലാതെ അടയ്ക്കാവുന്നത് ഫെബ്രുവരി - ജൂണ്‍ 30വരെ, മാര്‍ച്ച്‌ - ജുലൈ 3വരെ, ഏപ്രില്‍ - ജുലൈ 6വരെ. പോസ്റ്റല്‍ ഇന്‍ഷുറന്‍സ്: പിഴ ഒഴിവാക്കി പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലെ പ്രീമിയം ജൂണ്‍ 30 വരെ പിഴയില്ലാതെ അടയ്ക്കാമെന്ന് തപാല്‍ വകുപ്പ് വ്യക്തമാക്കി.

Related News