Loading ...

Home Europe

അയര്‍ലന്‍ഡില്‍ മരണം ഏറെയും നഴ്സിംഗ് കേന്ദ്രങ്ങളില്‍, ലോക്ക് ഡൗണ്‍ മേയ് 5 വരെ നീട്ടി

ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ കൊവിഡ് ലോക്ക്ഡൗണ്‍ മേയ് 5 വരെ നീട്ടി. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി ലിയോ വരാദ്‌കറാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം അറിയിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വീടിനു പുറത്ത് കടക്കുന്നവരെ പിടികൂടാനായി പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു. 288 പേരാണ് അയര്‍ലന്‍ഡില്‍ ഇതേവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. വടക്കന്‍ അയര്‍ലന്‍ഡില്‍ മാത്രം 92 പേരാണ് മരിച്ചത്. ഇന്നലെ മാത്രം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത് 25 മരണമാണ്. 480 പുതിയ കൊവിഡ് കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രോഗികളുടെ എണ്ണം 7,054 ആയി ഉയര്‍ന്നിരിക്കുകയാണ്.

Related News