Loading ...

Home National

കേരളത്തില്‍ മൂന്നാമത്തെ കോവിഡ് മരണം; രാജ്യത്ത് മരണസംഖ്യ 239 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 239 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേര്‍ മരിച്ചതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച്‌ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പനെടുന്നത്.രോഗം ബാധിച്ചു ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി മെഹറൂഫ് ആണ് മരിച്ചത്.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വൃക്കരോഗലും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. അതേസമയം , ഇയാള്‍ക്ക്‌ എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.

Related News