Loading ...

Home International

കോവിഡിനെ രാഷ്ട്രീയവത്കരിക്കരുത്, എല്ലാ രാജ്യങ്ങളെയും കാണുന്നത് ഒരുപോലെ'; ട്രംപിന് മറുപടിയുമായി ലോകാരോഗ്യസംഘടന

ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളെയും ഒരു പോലെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ഡബ്ല്യുഎച്ച്‌ഒയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്‌ഒ മേധാവി. നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരു പോലെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിഅന്തര്‍ദേശീയ തലത്തിലുള്ള ഐക്യമാണ് ഇപ്പോള്‍ ആവശ്യം. കോവിഡിനെ രാഷ്ട്രീയവത്കരിക്കരുത്. അമേരിക്കയും ചൈനയും തമ്മില്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായ ഐക്യം വേണം. ഏറ്റവും ശക്തരായവര്‍ വഴി തെളിച്ചു കൊടുക്കണം. ദയവായി കോവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ'- ടെഡ്രോസ് അഥാനോം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ശ്രദ്ധ അവരുടെ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണം. കൂടുതല്‍ മരണമാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ വൈറസിനെ രാഷ്ട്രീയവത്കരിച്ചു കൊള്ളുക. അത് തീക്കളിയായിരിക്കും. അല്ലെങ്കില്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഗെബ്രിയേസസ് പറഞ്ഞു. അമേരിക്ക തുടര്‍ന്നും സാമ്ബത്തിക സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News