Loading ...

Home Business

മിനിമംതുക: ലഘുസമ്ബാദ്യ പദ്ധതികളുടെ പിഴയും മറ്റും ഒഴിവാക്കി

ല ഘുസംമ്ബാദ്യ പദ്ധതികളിലെ മിനിമംതുക അടയ്ക്കാത്തവര്‍ക്കുള്ള പിഴ തപാല്‍വകുപ്പ് ഒഴിവാക്കി. നിക്ഷേപ പദ്ധതികള്‍ പുതുക്കുന്നതിന് നിരക്കൊന്നും നല്‍കേണ്ടതുമില്ല. 2019-20 സാമ്ബത്തിക വര്‍ഷത്തിലും 2020 ഏപ്രില്‍മാസത്തിലും മിനിമം തുക നിക്ഷേപിക്കാത്തവര്‍ക്കാണീ ഈളവ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), റിക്കറിങ് ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികള്‍ക്കാണിത് ബാധകം. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ പണമടക്കാന്‍ നിക്ഷേപകര്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 2019-20 സാമ്ബത്തികവര്‍ഷത്തെ മിനിമംതുക അടയ്‌ക്കേണ്ട അവസാന തിയതിയായിരുന്ന മാര്‍ച്ച്‌ 31നും 2020 ഏപ്രില്‍മാസത്തിനുമാണ് ഈ ഇളവ് ബാധകം.എന്നാല്‍ മെയ് മാസത്തില്‍ സമയത്തിന് തുക അടയ്ക്കാതെവന്നാല്‍ അതിന് പിഴനല്‍കേണ്ടിവരുമെന്ന് അറിയിപ്പില്‍ പറയുന്നു. പിപിഎഫ് ഒരു സാമ്ബത്തിക വര്‍ഷം പിപിഎഫില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും അടച്ചിരിക്കണം. അല്ലെങ്കില്‍ അക്കൗണ്ട് നിര്‍ജീവമാകും. പിന്നീട് അക്കൗണ്ട് സജീവമാക്കാന്‍ നിര്‍ജീവമായ ഓരോവര്‍ഷത്തിനും 50 രൂപവീതം പിഴനല്‍കേണ്ടിവരും. റിക്കറിങ് ഡെപ്പോസിറ്റ് റിക്കറിങ് ഡെപ്പോസിറ്റിലെ തവണ മുടങ്ങിയാല്‍ ഓരോ ആയിരം രൂപയ്ക്കും ഒരുരൂപവീതം നല്‍കേണ്ടിവരും. അതായത് 10,000 രൂപവീതം പ്രതിമാസം അടയ്ക്കുന്നയാളാണ് നിങ്ങളെങ്കില്‍ 100രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. തുടര്‍ന്ന് നാലുതവണകൂടി മുടങ്ങിയാല്‍ അക്കൗണ്ട് നിര്‍ത്തലാക്കും. പിപിഎഫിനുള്ളതുപോലെ സുകന്യ സമൃദ്ധി അക്കൗണ്ടിനും മിനിമംതുക ബാധകമാണ്.

Related News