Loading ...

Home sports

ഒളിമ്ബിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പും നീട്ടി

ലണ്ടന്‍: ഒളിമ്ബിക്‌സ് നീട്ടിയതിന് പിന്നാലെ ആ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ആശങ്കയിലായിരുന്നു കായിക ലോകം. പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പ് നീട്ടി. 2021ല്‍ നടക്കേണ്ടിയിരുന്ന ചാമ്ബ്യന്‍ഷിപ്പ് 2022ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. 2022 ജൂലൈ 15 മുതല്‍ 24 വരെയായിരിക്കും ചാമ്ബ്യന്‍ഷിപ്പ്. പുതുക്കിയ തീയതി അത്‌ലറ്റിക് കൗണ്‍സില്‍ അംഗീകരിച്ചു. കോണ്‍വെല്‍ത്ത് ഗെയിംസ്, യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ് എന്നിവയെ ബാധിക്കാത്ത വിധമാണ് ചാമ്ബ്യന്‍ഷിപ്പ് നീട്ടിയിരിക്കുന്നതെന്ന് ഒഫീഷ്യല്‍സ് അറിയിച്ചു. 2021 ആഗസ്റ്റ് 6 മുതല്‍ 15 വരെയായിരുന്നു ചാമ്ബ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊവിഡ് ബാധയെ തുടര്‍ന്ന് ഈ വര്‍ഷം നടത്താനിരുന്ന ഒളിമ്ബിക്‌സ് 2021ലേക്ക് നീട്ടി.ഇതോടെ ലോക ചാമ്ബ്യന്‍ഷിപ്പും നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിതമായി.

Related News