Loading ...

Home Kerala

തൃശൂര്‍ പൂരം ഇത്തവണ ചടങ്ങു മാത്രം

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍പൂരം ഇത്തവണ ചടങ്ങു മാത്രമായൊതുങ്ങും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണിത്. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്ബുരാന്‍ തുടക്കം കുറിച്ച എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്ബര്യമുള്ള പൂരം കഴിഞ്ഞ 58 വര്‍ഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ഇതിനു മുമ്ബ് 1962 ല്‍ ലെ ഇന്‍ഡോ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. മെയ് മൂന്നിനാണ് പൂരം. കോവിഡ് ഭീതിയും രാജ്യവ്യാപകമായി ലോക്ക്ഡൗണും ആയതിനാല്‍ വാര്‍ഷികോത്സവം ഒരു ചടങ്ങു മാത്രം നടത്താന്‍ ദേവസ്വങ്ങള്‍ ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു.

Related News