Loading ...

Home National

പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​ര്‍​ക്കും മാ​സ്ക് നി​ര്‍​ബന്ധം; ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്ന്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ ഫെ​യ്സ് മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​ക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. മാ​സ്ക് ധ​രി​ക്കു​ന്ന​ത് കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​മെ​ന്നും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. തു​ണി​കൊ​ണ്ടു​ള്ള മാ​സ്ക്കാ​യാ​ലും ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്നും കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു.

Related News