Loading ...

Home Business

ഇനി നേര്‍ക്കുനേര്‍ പോരാട്ടം, അരയും തലയും മുറുക്കി അലോ

  • ഇഷ്ടമുള്ള മീഡിയ പ്ളെയര്‍ തുറന്ന് വീഡിയോകള്‍ ആസ്വദിക്കാം
ഗൂഗിളിന്‍െറ പുതിയ മെസേജിങ് ആപ്പായ അലോയുടെ വിശേഷങ്ങള്‍ അറിയണ്ടേ. ഗൂഗിള്‍ ടോക്ക്, ഫേസ്ബുക് മെസഞ്ചര്‍, ഹാങ്ങൗട്ട് തുടങ്ങിയവയിലെ പ്രത്യേകതകള്‍ ഇതിലില്ല. വാട്സ്ആപ്പിലെ പോലെ ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ആപ്പുവഴിയുള്ള എല്ലാ സംഭാഷണങ്ങള്‍ക്കും സേര്‍ച്ച് സൗകര്യമുണ്ട്. ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വേഗത്തില്‍ കൈമാറാന്‍ കഴിയും. എന്നാല്‍ വാട്സ്ആപ്പിലെപോലെ ഓഡിയോ ഷെയര്‍ ചെയ്യാനും ഡോക്കുമെന്‍റുകള്‍ അയക്കാനും കഴിയില്ല. ജിഫ് ചിത്രങ്ങള്‍ അയക്കാനും ഫോട്ടോകള്‍ ആപ്പില്‍ തുറന്ന് എഡിറ്റ് ചെയ്യാനും സാധിക്കും. ഇഷ്ടമുള്ള മീഡിയ പ്ളെയര്‍ തുറന്ന് വീഡിയോകള്‍ ആസ്വദിക്കാം. ഫയലുകള്‍ വേഗത്തില്‍ അയക്കാന്‍ കംപ്രസ് ചെയ്യാനുള്ള സംവിധാനമുണ്ട്. സ്മാര്‍ട്ട് ആന്‍സര്‍, വിസ്പര്‍ ഷൗട്ട് തുടങ്ങിയ സൗകര്യങ്ങളാണ് അലോയെ വ്യത്യസ്തമാക്കുന്നത്.   ആവശ്യമായ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുക, യുട്യുബ് വീഡിയോ ഷെയര്‍ ചെയ്യക, സംഭാഷണങ്ങള്‍ തര്‍ജമ ചെയ്യുക തുടങ്ങിയ സംവിധാനങ്ങള്‍ à´ˆ ആപ്പില്‍ ലഭ്യമാണ്. ഒരു ചിത്രം അലോയിലൂടെ കൈമാറുമ്പോള്‍ അതില്‍ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും വരച്ചുചേര്‍ക്കാനുള്ള സംവിധാനവുമുണ്ട്.
വാട്സാപ്പ് , ടെലിഗ്രാഫ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രീതിയില്‍ തന്നെയാണ് അലോയും ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് രജിസ്റ്റര്‍ ചെയ്യന്നത്. ഗൂഗിള്‍ അസിസ്റ്റന്‍റ് എന്ന സാങ്കേതിക വിദ്യയിലുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍്റലിജന്‍സ് ഉപയോഗിച്ചാണ് അലോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വോയ്സ് മെസേജുകള്‍ക്ക് അക്ഷരങ്ങളിലൂടെ മറുപടി നല്‍കാന്‍ കഴിയും. 
ഫീച്ചര്‍ ഓപ്ഷനലിലാണ് ‘അലോ’ ആപ്ളിക്കേഷന്‍ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഡിഫോള്‍ട്ട് ആയി ആപ്പില്‍ നല്‍കിയിട്ടില്ളെന്ന് സ്നോഡന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു

Related News