Loading ...

Home USA

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യെ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്നു; ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മൈ​ന്ന് ട്രം​പ്

വാഷിങ്ടണ്‍: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്‌.ഒ) ഫണ്ട് നല്‍കില്ലെന്ന്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്‌.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യു.എച്ച്‌.ഒക്ക് നല്‍കുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന്‌ ട്രംപ് പറഞ്ഞില്ല. അതേ സമയം മിനിറ്റുകള്‍ക്കകം താന്‍ അത് ചെയ്യുമെന്ന് പറഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി.

Related News