Loading ...

Home Gulf

ഖത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ പ്രകീര്‍ത്തിച്ച്‌ യുഎന്‍

ദോഹ: ഖത്തറിന്റെ കൊറോണ പ്രതിരോധ നടപടികളെ യുഎന്‍ പ്രകീര്‍ത്തിച്ചു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും വിവേചനമില്ലാതെ സൗജന്യ വൈദ്യപരിശോധനയും ഉന്നത നിലവാരത്തിലുള്ള ചികില്‍സയും നല്‍കുന്ന ഖത്തറിന്റെ നിലപാടിനെയും യുഎന്‍ പ്രതിനിധികള്‍ അഭിനന്ദിച്ചു. സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് ഔദ്യോഗിക വക്താവും സഹ വിദേശകാര്യ മന്ത്രിയുമായ ലുലുവ ബിന്ത് ഷാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാത്തര്‍ വിവിധ യുഎന്‍ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഖത്തറിനെ അഭിനന്ദിച്ചത്. കൊറോണ വൈറസിനെ നേരിടുന്നതിന് ഖത്തര്‍ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ശ്രമങ്ങള്‍ അല്‍ ഖാത്തര്‍ വിശദീകരിച്ചു.

Related News