Loading ...

Home Music

അടിച്ചുമാറ്റലിന്‍െറ ബോളിവുഡ് പാട്ടുകാലം by സരിക എസ് ദേവ്

നല്ല പാട്ടുകള്‍ കേരളത്തിലടക്കം ആരാധകര്‍ സ്വീകരിക്കാറുണ്ടെങ്കിലും ബോളിവുഡിലിപ്പോള്‍ പഴയ പാട്ടുകളുടെ പിന്നാലെ പായലാണ് ഒരു രീതി. പല പ്രമുഖ സംഗീതസംവിധായകരും പഴയ പാട്ടുകള്‍ പുതിയ കുപ്പിയില്‍ നിറക്കാനുള്ള പുറപ്പാടിലാണ്. ഹിന്ദി പാട്ടുകള്‍ മാത്രമല്ല, പാശ്ചാത്യ സംഗീതംപോലും അപ്പാടേ അടിച്ചുമാറ്റുകയാണ് ബോളിവുഡില്‍. പുത്തന്‍ സാങ്കേതികവിദ്യ ഉള്ളതുകൊണ്ട് എല്ലാം വളരെ എളുപ്പം. അല്‍പസ്വല്‍പം മാറ്റം വരുത്തിയാല്‍ പെട്ടെന്നാരും കണ്ടുപിടിക്കില്ളെന്നാണ് ഇവരുടെ വിശ്വാസം. ഏറ്റവും കൂടുതല്‍ കടമെടുക്കുന്നത് പഞ്ചാബി ഗാനങ്ങളില്‍ നിന്നാണ്. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ നായകനായ ‘സിംഗ് ഈസ് ബ്ളിംഗ്’ എന്ന ചിത്രത്തിലെ ‘ആജാ മാഹി’ എന്ന ശ്രദ്ധേയമായ ഗാനം ഒരു ഇംഗ്ളീഷ് പാട്ടിന്‍െറ അടിച്ചുമാറ്റലായിരുന്നു. ഏഴു വര്‍ഷം മുമ്പ് യു.കെ ആസ്ഥാനമായ ആര്‍.à´¡à´¿.ബി ഗായകസംഘം പാടി ഹിറ്റാക്കിയ വെസ്റ്റേണ്‍ ഗാനമാണ് ‘ആജാ മാഹി’യായി രൂപം മാറിയത്. അക്ഷയുടെ ‘എയര്‍ ലിഫ്റ്റ്’എന്ന ചിത്രത്തിലെ ‘സോച്നാ സകേ’ 2013ല്‍ ഹര്‍ദി സന്ദു പാടിയ പഞ്ചാബി ഗാനമായ സോച്ചിന്‍െറ പുത്തന്‍ രൂപമാണ്. 

പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഷൗക്കത്തലി എന്ന പാകിസ്ഥാനി സംഗീതസംവിധായകനൊരുക്കിയ ‘കഠീ തേ ഹസ് ബോല്‍വേ..’ എന്ന ഗാനം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇംതിയാസ് അലി സംവിധാനം ചെയ്ത ‘ലവ് ആജ്കല്‍’ എന്ന ചിത്രം എത്തിയത്. തുഷാര്‍ കപൂര്‍ നായകനായ ‘ചാര്‍ ദിന്‍ à´•à´¿ ചാന്ദ്നി’ എന്ന ചിത്രത്തില്‍ ഡോ. സിയൂസിന്‍െറ ‘കങ്കണാ തേരാ നീ..’ എന്ന പഞ്ചാബി ഗാനം അതേ രൂപത്തില്‍ ഉള്‍പ്പെടുത്തി. എട്ട് രചയിതാക്കള്‍ ഒരൊറ്റ ട്രാക്കിനുവേണ്ടി ചേര്‍ന്നെഴുതി  à´šà´°à´¿à´¤àµà´°à´‚ സൃഷ്ടിച്ച ഗാനം കൂടിയാണ് ഡോ. സിയൂസ് ഈണം നല്‍കിയ ‘ഫീല്‍ മൈ ബോഡി’എന്ന ഗാനം. ബിപാഷാ ബസു നായികയായ ‘എലോണ്‍’ എന്ന ചിത്രത്തിന്‍െറ ഏറ്റവും പ്രധാന ആകര്‍ഷണ ഘടകവും à´ˆ ഗാനത്തിന്‍െറ പുനരാവിഷ്കരണമായിരുന്നു. 

à´ˆ ചിത്രങ്ങളുടെ ചുവടുപിടിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘കപൂര്‍ ആന്‍റ് സണ്‍സ്’ എന്ന ചിത്രത്തിലുമുണ്ട് പഴയ ഒരു ഗാനം. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ‘ കര്‍ഗയി ചുള്‍’ 2014ല്‍ പുറത്തിറങ്ങിയ ഒരു ഹരിയാനാ ഗാനത്തിന്‍െറ റീമേക്ക് ആയിരുന്നു. കരന്‍ ജോഹറിന്‍െറ നിര്‍മാണ സംരംഭമായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഇതാദ്യമല്ല റീമേക്കുകള്‍ക്ക് പിറകേ പായുന്നത്. ‘ഹംറ്റി ശര്‍മാ à´•à´¾ ദുല്‍ഹനിയാ’ എന്ന ചിത്രത്തിലെ രണ്ട് ഹിറ്റു ഗാനങ്ങളും അടിച്ചുമാറ്റലുകളായിരുന്നു. ഇന്ദീപ് ബക്ഷിയുടെ പഞ്ചാബി ഗാനമായിരുന്നു ഇതിലെ ‘സാററര്‍ഡേ..’ എന്ന പാട്ടായി പുനരവതരിച്ചത്. മുന്‍ പഞ്ചാബി ചിത്രമായ ‘വീര്‍സ’ക്കു വേണ്ടി രാഹത് ഫത്തേ അലിഖാന്‍ പാടിയ ഗാനമാണ് ചിത്രത്തിലെ മുഖ്യാകര്‍ഷണമായ ‘മേ തേനു സംജാവാന്‍ കീ’ എന്ന ഗാനം. à´®à´¿à´•àµà´• ബോളിവുഡ് റീമേക് ഗാനങ്ങളുടെയും യഥാര്‍ത്ഥ അവകാശികള്‍ പഞ്ചാബി ഗാനശാഖയാണെന്നതും ശ്രദ്ധേയം. എല്ലാ റീമേക്ക് ഗാനങ്ങളും ഒറിജിനല്‍ പാട്ടുകളേക്കാള്‍ ഹിറ്റായവയാണ് എന്നതും മറ്റൊരു കൗതുകകരമായ കാര്യം.

Related News