Loading ...

Home Gulf

കൊവിഡ് 19; സൗദിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഉത്തരവ്

റിയാദ്: സൗദിയില്‍ സാമ്ബത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സൗദി ഭരണാധികാരി. കൊവിഡ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവിട്ടത്. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍ംസആനി വ്യക്തമാക്കി. തടവുകാരെ മോചിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

Related News