Loading ...

Home Europe

ഫ്രാന്‍സില്‍ മരണം 10000 കടന്നു,

കൊറോണ മഹാമാരിയെ തുടര്ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്സ്. ഇന്നലെ മാത്രം ഫ്രാന്സില് 1,417 പേര് മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്പെയിന്, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില് മരണം റിപ്പോര്ട്ട് ചെയ്തത്. യുഎസില് റെക്കോര്ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,970 ജീവനുകള് യുഎസില് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവര്ന്നു. ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില് ഇത് റെക്കോര്ഡാണ്. ന്യൂയോര്ക്കില് മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യുഎസില് മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി.

Related News