Loading ...

Home Music

അമേരിക്കയില്‍ പ്ര​ശ​സ്ത ഗാ​യ​ക​ന്‍ ജോ​ണ്‍ പ്രൈ​ന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ ജോണ്‍ പ്രൈന്‍ (73) മരിച്ചു. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വ്യാഴാഴ്ചയാണ് പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. രാജ്യത്തും ഏറ്റവും പ്രശസ്തനായ ഫോക് സംഗീതജ്ഞനാണ് ജോണ്‍ പ്രൈന്‍. ഗാനരചയിതാവും ഗായകനുമായ പ്രൈന്‍ രണ്ടുമാസം മുമ്ബ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയിരുന്നു. 1970 കളുടെ തുടക്കത്തിലാണ് ഇദ്ദേഹം ഗായകനെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. റോണി. ദ വിസിറ്റ്, ലവ് ജോണ്‍സ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

Related News