Loading ...

Home International

ലോകത്ത് കൊറോണ മരണം 82,000 കടന്നു; 14 ലക്ഷത്തിലധികം രോഗ ബാധിതര്‍

ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണം 82,000 കടന്നു. 14.3 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്ക്. ചൊവ്വാഴ്ച രാവിലെ എട്ട് മണിവരെ 1,429,437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82,074 പേര്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 300,767 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അമേരിക്കയാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം. നാല് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ 12,000 പേരാണ് രോഗം ബാധിച്ച്‌ മരിച്ചിട്ടുള്ളത്. ട്രാക്കര്‍ നല്‍കുന്ന കണക്ക് പ്രകാരം 12,893 പേരാണ് മരണമടഞ്ഞത്. 398,785 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related News