Loading ...

Home Education

അധ്യാപകര്‍ എന്ന നിഷ്ക്രിയ ഗണം by ഡോ.കെ.ടി. അഷ്റഫ്

തിയ അധ്യയനവര്‍ഷം തുടങ്ങി ആഴ്ചകള്‍ പിന്നിടുന്നതിനിടയില്‍ കേരളത്തിനകത്തും പുറത്തുമുള്ള കലാലയങ്ങളില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ തികച്ചും ആശങ്കാജനകമാണ്. ക്രൂരമായ റാഗിങ്ങിന്‍െറയും മറ്റ് കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവയില്‍ ഭൂരിഭാഗവും കുട്ടികളാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മലയാളികുട്ടികള്‍ കുറ്റകൃത്യത്തിന് നേതൃത്വം കൊടുക്കുന്നുവെന്നത് തികച്ചും ഭീതിജനകമായ കാര്യമാണ്.

വടകരക്കടുത്തുള്ള കോളജില്‍ റാഗിങ്ങിനെതുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യചെയ്തു. കര്‍ണാടകയിലെ കോളജില്‍ നടന്ന റാഗിങ്ങിനെ തുടര്‍ന്ന് അത്യാസന്നനിലയിലായ പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കാസര്‍കോട്ട് റാഗിങ്ങിനെ തുടര്‍ന്ന് വലിയ സംഘര്‍ഷംതന്നെ ഉടലെടുത്തു. ഇതെല്ലാം പുറത്തറിഞ്ഞതാണെങ്കില്‍, പുറത്തറിയാത്തവയും മൂടിവെക്കപ്പെട്ടവയും ഒതുക്കിത്തീര്‍ത്തവയുമായ കേസുകള്‍ ഇതിലുമെത്രയോ വരും. റാഗിങ്ങിന് പുറമെ ലഹരിമരുന്നു കച്ചവടം, പിടിച്ചുപറി, മോഷണം തുടങ്ങിയ  കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും കൗമാരക്കാരും വിദ്യാര്‍ഥികളുമാണ്. ഇതിനും പുറമെ സൈബര്‍ കുറ്റകൃത്യങ്ങളും വിദ്യാര്‍ഥികള്‍ക്കിടയില്‍ അനുദിനം വര്‍ധിച്ചുവരുന്നു.

കലാലയത്തിനകത്തും പുറത്തും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം അടിക്കടി കൂടിവരുകയാണെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. മറ്റാരെക്കാളുമുപരി à´ˆ അവസ്ഥ അസ്വസ്ഥത സൃഷ്ടിക്കേണ്ടത്  അധ്യാപക സമൂഹത്തിനിടയിലല്ളേ?സഹവര്‍ത്തിത്വ -സഹകരണാത്മക രീതിശാസ്ത്രത്തിലൂന്നിനിന്നുകൊണ്ടുള്ള അധ്യയനം നിര്‍വഹിക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ കലാലയങ്ങളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത്തരത്തിലുള്ളതാവുമ്പോള്‍ വിരല്‍ ചൂണ്ടേണ്ടത് അധ്യാപകര്‍ക്കുനേരെ തന്നെയല്ളേ. ഒരു വിദ്യാലയത്തിന്‍െറ കവാടം തുറക്കപ്പെടുമ്പോള്‍ നിരവധി തടവറകളുടെ കവാടങ്ങള്‍ അടക്കപ്പെടുന്നു എന്ന ഉദാത്ത സങ്കല്‍പം സാധ്യമാകുന്നില്ല എന്നു മാത്രമല്ല, ജയിലുകളില്‍ ഇടമില്ലാതാകുന്നു എന്നത് അധ്യാപകരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.

സമൂഹത്തിന്‍െറ  തനി പരിച്ഛേദമാണ് വിദ്യാലയങ്ങള്‍ എന്നു പറയുമ്പോള്‍ സമൂഹത്തിലെ എല്ലാ നന്മതിന്മകളും സാമൂഹികചലനങ്ങളും വിദ്യാലയങ്ങളിലും പ്രതിഫലിക്കും എന്നാണല്ളോ ഉദ്ദേശിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കാലങ്ങളിലും വര്‍ത്തമാനകാലത്തും സാമൂഹികചലനങ്ങള്‍ ഒരേതരത്തിലാണോ വിദ്യാലയ അന്തരീക്ഷത്തില്‍ പ്രതിഫലിച്ചത്  എന്ന് വിലയിരുത്തപ്പെടണം. സാമ്പത്തികമായും സാങ്കേതികമായും പിറകിലായിരുന്ന ഒരു സമൂഹം ഒരു ചെറിയ കാലയളവിനുള്ളില്‍ എല്ലാ മേഖലയിലും വലിയ വളര്‍ച്ച കൈവരിച്ചപ്പോള്‍ അവരുടെ കാര്യക്ഷമതയില്‍ ഗുണപരമായ മാറ്റം ഉണ്ടാവുകയല്ളേ വേണ്ടിയിരുന്നത്. എന്നാല്‍, മാറ്റം അത്രമാത്രം അഭിലഷണീയമല്ല എന്നാണ് മനസ്സിലാകുന്നത്.

തുച്ഛമായ ശമ്പളവും ദയനീയമായ ഭൗതികസാഹചര്യങ്ങളും ദുര്‍ബലമായ വിദ്യാഭ്യാസാവകാശബോധവും നിലനിന്നിരുന്ന സ്കൂളന്തരീക്ഷത്തില്‍നിന്ന് ഉയര്‍ന്ന സാമ്പത്തികാവസ്ഥയും മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളും ഉദ്ബോധിതമായ സമൂഹികാന്തരീക്ഷവും രൂപപ്പെട്ടപ്പോള്‍ അധ്യാപകരുടെ കാര്യക്ഷമതയും പ്രതിബദ്ധതയും തൊഴിലിനോടുള്ള ക്രിയാത്മകമായ ആഭിമുഖ്യവും നഷ്ടപ്പെട്ടെന്നുവേണം കരുതാന്‍. വിശപ്പ് സഹിക്കവയ്യാതെ ശിഷ്യരുടെ ഭക്ഷണം മോഷ്ടിക്കുന്ന, തന്‍െറ ചോറ്റുപാത്രത്തിലെ ശുഷ്കമായ വിഭവങ്ങള്‍ കുട്ടികളുടെ മുന്നില്‍ വെളിവാക്കപ്പെട്ടപ്പോള്‍ നാണക്കേടുകൊണ്ട് തലതാഴ്ന്നുപോയ അധ്യാപകരില്‍നിന്ന് എത്ര ഉയരത്തിലാണ് ഇന്നത്തെ നമ്മുടെ അധ്യാപകര്‍ എന്നാലോചിക്കേണ്ടതാണ്. പക്ഷേ, സാഹചര്യങ്ങള്‍ എത്ര പ്രതികൂലമാണെങ്കിലും വിദ്യാലയത്തിനകത്ത് തങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ അധ്യാപകരായി നില്‍ക്കുമ്പോള്‍ ഒരു വലിയ പരിധിവരെ സാമൂഹിക തിന്മകള്‍ കലാലയാന്തരീക്ഷത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ മുന്‍കാല അധ്യാപകര്‍ ശ്രമിച്ചിരുന്നു.ജാതീയതയും ഉച്ചനീചത്വവും സാമ്പത്തിക അസമത്വവും വളരെ പ്രകടമായ പഴയ കേരള സാമൂഹികാന്തരീക്ഷത്തില്‍ ഇപ്പറഞ്ഞ പ്രതിലോമഘടകങ്ങള്‍ വിദ്യാലയാന്തരീക്ഷത്തില്‍ അത്രമാത്രം പ്രകടമായിരുന്നില്ല. മാത്രമല്ല ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ നിലക്കൊള്ളുന്നതില്‍ വിദ്യാലയത്തിനകത്തും പുറത്തും അധ്യാപകര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്നതും തിരിച്ചറിയേണ്ടതാണ്.

ഇന്ന് പാഠ്യപദ്ധതി കൂടുതല്‍ വിമര്‍ശനാത്മകവും  പ്രതിരോധാത്മകവുമൊക്കെയായി എന്നു പറയുമ്പോള്‍തന്നെ സാമൂഹിക തിന്മകള്‍ക്കെതിരെ ക്രിയാത്മകമായ വിമര്‍ശനവും ഫലപ്രദമായ പ്രതിരോധവും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നമ്മുടെ അക്കാദമിക സമൂഹം പരാജയപ്പെടുന്നു. പഠനപ്രവര്‍ത്തനത്തിന്‍െറയും സേവന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി നിരവധി കാര്യങ്ങള്‍ സ്കൂളില്‍ നടക്കുന്നുണ്ട്. ജൈവകൃഷി, മാലിന്യസംസ്കരണം, രക്ത-അവയവദാനം, മറ്റ് സാമൂഹികസേവന ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ വളരെ കാര്യക്ഷമമായി സംഘടിപ്പിക്കുകയും പരമാവധി പ്രചരിപ്പിക്കുകയും ചെയ്യുന്നു. à´ˆ പരിപാടികള്‍  ഫ്ളക്സുകളായും ദൃശ്യമാധ്യമ വാര്‍ത്തകളായും സമൂഹത്തെയൊന്നാകെ അറിയിക്കുന്നുമുണ്ട്. എന്നാല്‍, ഇവയുള്‍പ്പെടെ വ്യക്തിതലത്തില്‍ ഒരു തിരിച്ചറിവിനും സംസ്കരണത്തിനും ഉദാത്ത സ്വഭാവമാതൃകകള്‍ സൃഷ്ടിക്കുന്നതിന് ഉതകുന്നുണ്ടോ എന്ന ചോദ്യം ബാക്കിനില്‍ക്കുകയും ചെയ്യുന്നു.

സ്കൂളില്‍ ജൈവകൃഷിചെയ്യുന്ന അധ്യാപകര്‍ സ്വന്തം അടുക്കളത്തോട്ടം ഒന്ന് നിരീക്ഷിക്കേണ്ടതാണ്. ജാതിമത വിഭാഗീയതക്കെയിരെ ബോധവത്കരണം നടത്തുമ്പോള്‍തന്നെ ഞാന്‍ ഹിന്ദുവാണ് മറ്റെയാള്‍ മുസ്ലിമാണ് അതിനടുത്തയാള്‍ ക്രിസ്ത്യനാണ് എന്ന് ചിന്തിക്കുന്ന അധ്യാപകര്‍ എവിടെയാണ് നില്‍ക്കുന്നത്? കേവലം തൊഴിലിന്‍െറ  ഭാഗമായി നടത്തുന്ന പ്രവര്‍ത്തനം എന്നതിലുപരി സമൂഹപരിവര്‍ത്തനം എന്ന തലം സ്പര്‍ശിക്കപ്പെടാതെ പോവുന്നുണ്ടോ? à´¤àµ†à´¾à´´à´¿à´²à´¿à´¨àµâ€àµ†à´± ഭാഗമായോ അല്ലാതേയോ തന്‍െറ മുന്നിലിരിക്കുന്ന കുട്ടിയുടെ മാനസിക-ശാരീരിക ഭാവവും ഭാഷയും മനസ്സിലാക്കാനും അതില്‍വരുന്ന മാറ്റങ്ങളെ തിരിച്ചറിയാനും അധ്യാപകര്‍പ്രാപ്തരായിരിക്കണം.

ഒറ്റക്കും കൂട്ടായും കുട്ടികള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളും അവര്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാനുള്ള സ്വയംസന്നദ്ധത അധ്യാപകര്‍ക്കിടയില്‍ വേണം. ഒരു റാഗിങ് വിഷയവുമായി ബന്ധപ്പെട്ട് à´ˆ ലേഖകന്‍  പ്രധാനാധ്യാപകനോട് സംസാരിക്കാന്‍ ഇടയായി. അപ്പോള്‍ അദ്ദേഹം പറയുന്നത് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല, തന്നോടാരും പറഞ്ഞിട്ടില്ല എന്നാണ്. സ്കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ ആരെങ്കിലും വാക്കാലോ രേഖാമൂലമോ അറിയിച്ചാല്‍ മാത്രം ശ്രദ്ധയില്‍പെടുന്ന അധ്യാപകസമൂഹം എത്ര തടവറകളുടെ കവാടങ്ങള്‍  അടയ്ക്കാന്‍ കെല്‍പുള്ളവരാണ്.കേവലം തൊഴില്‍ എന്നതിലുപരി ഭാവിസമൂഹത്തിന്‍െറ രൂപവത്കരണം എന്ന ഉദാത്തമായ ലക്ഷ്യം അധ്യാപകര്‍ക്കുണ്ടാവണം ശമ്പളത്തിലും ജീവിതസാഹചര്യത്തിലും ഭൗതിക സാഹചര്യങ്ങളിലുമുണ്ടായ ഗുണകരമായ മാറ്റം തങ്ങളുടെ സേവനത്തില്‍ കൂടി പ്രതിഫലിപ്പിക്കാന്‍ അധ്യാപകര്‍ക്കാവണം.

അക്കാദമിക മികവോ ഉന്നത സ്ഥാനലബ്ധിയോ വിദ്യാര്‍ഥികള്‍ക്ക് സാധ്യമായില്ളെങ്കിലും കാരാഗൃഹത്തില്‍നിന്ന് അവരെ രക്ഷിക്കാനെങ്കിലും അധ്യാപകന് കഴിയണം. സമൂഹത്തില്‍ ഒരു കുറ്റകൃത്യം നടന്നാല്‍ ആദ്യം തലതാഴ്ത്തേണ്ടത് അധ്യാപക സമൂഹമാണ്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ വിദ്യാര്‍ഥികളാവുമ്പോള്‍ പ്രത്യേകിച്ചും.

Related News