Loading ...

Home Education

കുസാറ്റ് നോര്‍വീജിയന്‍ സര്‍വകലാശാല സഹകരണ പദ്ധതിക്ക്‌ അംഗീകാരം

കളമശേരി കൊച്ചി ശാസ്ത്രസാങ്കേതിക സര്വകലാശാല (കുസാറ്റ്) കംപ്യൂട്ടര് സയന്സ് വകുപ്പിലെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്‍ഡ് കംപ്യൂട്ടര് വിഷന് ലാബും നോര്വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയും സംയുക്തമായി സമര്പ്പിച്ച പദ്ധതിക്ക് നോര്വീജിയന് റിസര്ച്ച്‌ കൗണ്സില് അംഗീകാരം. 4.5 കോടിയുടേതാണ് പദ്ധതി. ചൈനയിലെ ഹൈനാന് യൂണിവേഴ്സിറ്റി, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്സില്വാനിയ, ജപ്പാനിലെ ഐസു യൂണിവേഴ്സിറ്റി എന്നിവയും പദ്ധതിയില് സഹകരിക്കും. ഫോട്ടോഗ്രാഫിക് ഇമേജ് അധിഷ്ഠിത രോഗനിര്ണയത്തിനായി ഒരു അന്താരാഷ്ട്രശൃംഖല വികസിപ്പിക്കുന്നതിനും കൃത്രിമബുദ്ധി, മെഡിക്കല് ഇമേജിങ്, രോഗനിര്ണയത്തിലെ ക്ലിനിക്കല് തീരുമാനമെടുക്കല് എന്നിവയില് കുസാറ്റും ലോകോത്തര ഗവേഷണ ഗ്രൂപ്പുകളും തമ്മില് ദീര്ഘകാല അന്താരാഷ്ട്രപങ്കാളിത്തം സ്ഥാപിക്കുന്നതിനും പദ്ധതി സഹായിക്കും.

Related News