Loading ...

Home Kerala

കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് പുതിയ 91 ഡോക്ടര്‍മാര്‍; 273 തസ്തികകള്‍, 50 ശതമാനത്തില്‍ ഉടന്‍ നിയമനം

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് കോവിഡ് ആശുപത്രിയ്ക്കായി 273 തസ്തികകള്‍ സൃഷ്ടിക്കാനും 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും തീരുമാനമായി. മന്ത്രിസഭ ഇതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി എന്നിവ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കി 50 ശതമാനം തസ്തികകളിലേക്ക് ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.

Related News