Loading ...

Home National

കൊവിഡ് മും​ബൈ​യി​ല്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം, ചേരികളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി

മും​ബൈ​യ്: മുംബയില്‍ കൊവിഡിന്റെ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബൃഹന്‍ മുംബയ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മുംബയിലാണ്. രോഗികളില്‍ പലര്‍ക്കും രാേഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്.ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇതില്‍ 642 രോഗികളും മുംബയില്‍ നിന്നുള്ളവരാണ്. പൂനെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്.ഇന്ന് പൂനെയില്‍ കോവിഡ് ബാധിച്ച്‌ രണ്ടുപേരാണ് മരിച്ചത്.

Related News