Loading ...

Home National

കര്‍ണാടക അതിര്‍ത്തി രോഗികള്‍ക്കായി തുറന്നു; രോ​ഗി​യു​മാ​യി ആദ്യ ആം​ബു​ല​ന്‍​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് ക​ട​ന്നു

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​ക​ള്‍​ മാനിച്ചും സു​പ്രീം കോ​ട​തിയുടെ ഇ​ട​പെ​ട​ലു​ക​ളേ​യും തു​ട​ര്‍​ന്ന് അവസാനം കാ​സ​ര്‍​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​ക​ള്‍​ക്കാ​യി ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി തു​റ​ന്നു കൊടുത്തു. രാജ്യത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി കാ​സ​ര്‍​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​യു​മാ​യി ആം​ബു​ല​ന്‍​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് ക​ട​ന്നു. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് ആം​ബു​ല​ന്‍​സ് ക​ര്‍​ണാ​ട​ക അതിര്‍ത്തി ക​ട​ത്തി​വി​ട്ട​ത്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശിയായ ത​സ്‌​ലി​മ​യെ​യാ​ണ് തു​ട​ര്‍​ചി​കി​ത്സ​ക​ള്‍​ക്കാ​യി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ച്ച​ത്.ആം​ബു​ല​ന്‍​സി​ല്‍ ത​സ്‌​ലി​മ​യും ഇ​വ​രു​ടെ മ​ക​ളും ഭ​ര്‍​ത്താ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ രോ​ഗി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഒ​രാ​ളെ ഇ​റ​ക്കി​വി​ട്ടു. ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related News