Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഒ​ന്പ​തു പേ​ര്‍​ക്കും മ​ല​പ്പു​റം ര​ണ്ട്, കൊ​ല്ലം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ട്ട് ആ​റു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രും മൂ​ന്നു​പേ​ര്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും രോ​ഗി​ക​ളാ​യ​വ​രാ​ണ്. കൊ​ല്ല​ത്തും മ​ല​പ്പു​റ​ത്തും ഉ​ള്ള​വ​ര്‍ നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​താ​ണ്.കേ​ര​ള​ത്തി​ല്‍ 327 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ള്ള​ത്. 266 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,52,204 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 795 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. 122 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​വ​രെ 10,716 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഇ​തി​ല്‍ 9617 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​സ്ഥാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണ്. 18 മ​ല​യാ​ളി​ക​ള്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലായി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News