Loading ...

Home National

രാജ്യത്ത്​ ട്രെയിനുകളില്‍ 40,000 ഐസൊലേഷന്‍ ബെഡുകള്‍ ഒരുക്കി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിനായി ട്രെയിനുകളിലെ 2500 കോച്ചുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കിയതായി ഇന്ത്യന്‍ റെയില്‍വേ. ഏകദേശം 40,000 ബെഡുകളാണ്​ ട്രെയിനുകളില്‍ തയാറാക്കിയത്​. കുറഞ്ഞ സമയത്തിത്തിനുള്ളില്‍ ഇത്രയധികം ബെഡുകള്‍ ഒരുക്കിയത്​ ശ്രമകരമായ ജോലിയായിരുന്നുവെന്ന്​ റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം ശരാശരി 375 കോച്ചുകളാണ്​ ഐസൊലേഷന്‍ വാര്‍ഡുകളായി ഒരുക്കിയത്​. രാജ്യത്തെ 133 സ്​ഥലങ്ങളില്‍ ഇത്തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. നോണ്‍ എ.സി കോച്ചുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഒരു കോച്ചില്‍ 10 ബെഡുകള്‍ എന്ന രീതിയിലാണ്​ ക്രമീകരണം. മെഡിക്കല്‍ ഉപദേശക സംഘത്തി​​െന്‍റ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു നിര്‍മാണം.നാലു ടോയ്​ലറ്റുകളില്‍ രണ്ടെണ്ണം കുളിമുറികളാക്കി. കാബിനിലെ മിഡില്‍ ബെര്‍ത്ത്​ എടുത്തുകളഞ്ഞ്​ താഴ​ത്തെ ബെര്‍ത്താണ്​ ​േരാഗികള്‍ക്ക്​ കിടക്കാനുള്ള ബെഡാക്കി മാറ്റിയത്​. ഓരോ കാബിനും പ്രത്യേകം പ്ലൈവുഡ്​ ഉപയോഗിച്ച്‌​ മറച്ചു. കാബിനുള്ളില്‍ ഡ്രിപ്പ്​ സ്​റ്റാന്‍ഡുകളും ഇലക്​ട്രിക്കല്‍ സോക്കറ്റകളും തയാറാക്കി. കൂടാതെ ഓരോ രോഗിയുടെയും സ്വകാര്യതക്കായി മെഡിക്കല്‍ ഗ്രേഡിലുള്ള പ്ലാസ്​റ്റിക്​ കര്‍ട്ടനുകള്‍ ഉപയോഗിച്ച്‌​ മറച്ചുമാണ്​ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്​. കൂടാതെ കാബിനില്‍ ഡോക്​ടര്‍ക്കും നഴ്​സുമാര്‍ക്കും മുറികളും ഒരുക്കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു

Related News