Loading ...

Home International

ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തം നടന്നതിനടുത്ത് കാട്ടുതീ ; റേഡിയേഷന്‍ നിരക്കില്‍ വര്‍ദ്ധനവെന്ന് അധികൃതര്‍

കീവ്: ഉക്രെയ്‌നില്‍ ചെര്‍ണോബില്‍ ആണവ ദുരന്തം നടന്ന പ്രദേശത്തിനടുത്ത് ആളൊഴിഞ്ഞ വനത്തില്‍ വന്‍ കാട്ടുതീ. നിയന്ത്രിത മേഖലയിലുണ്ടായ ഇവിടെ കാട്ടുതീയുടെ ഫലമായി റേഡിയേഷന്റെ അളവില്‍ വര്‍ദ്ധവുണ്ടായതായി റിപ്പോര്‍ട്ട്. സാധരണ നിലയില്‍ നിന്നും 16 മടങ്ങ് വര്‍ദ്ധനവാണ് പ്രദേശത്ത് റേഡിയേഷന്‍ നിരക്കിലുണ്ടായതെന്ന് അധികൃതര്‍ പറയുന്നു. 250 ഏക്കര്‍ വനപ്രദേശത്താണ് തീ പടര്‍ന്നുപിടിച്ചത്. രണ്ട് വിമാനങ്ങള്‍, ഒരു ഹെലികോപ്ടര്‍, 100 ലേറെ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചെര്‍ണോബില്‍ പവര്‍ പ്ലാന്റിനടുത്തുള്ള വനത്തില്‍ ശനിയാ‌ഴ്‌ച തുടങ്ങിയ കാട്ടുതീ ഇന്ന് പുലര്‍ച്ചയോടെ പൂര്‍ണമായും അണച്ചു.1986ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തം ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റില്‍ അരങ്ങേറിയത്. ഇപ്പോള്‍ പവര്‍പ്ലാന്റിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസമില്ല.

Related News