Loading ...

Home Europe

കോ​വി​ഡി​നെ ഒ​റ്റ​ക്കെ​ട്ടാ​യി അ​തി​ജീ​വി​ക്കും.... എ​ലി​സ​ബ​ത്ത് രാ​ജ്ഞി

ല​ണ്ട​ന്‍: കൊറോണ വൈറസ് (COVID -19) ബാ​ധി​ത​രു​ടെ എ​ണ്ണം ബ്രി​ട്ട​നി​ല്‍ വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് എ​ലി​സ​ബ​ത്ത് രാ​ജ്ഞി. രാജ്യം നടത്തുന്ന കോ​വി​ഡ് പോ​രാ​ട്ടം വിജ​യി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ച രാ​ജ്ഞി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഈ ​പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ഓ​ര്‍​മി​പ്പി​ച്ചു. ടെ​ലി​വി​ഷ​നി​ലൂ​ടെ​യാ​ണ് രാ​ജ്ഞി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. കൊ​ട്ടാ​ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ന്‍​സ​ര്‍ കൊ​ട്ടാ​ര​ത്തി​ലാ​ണ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി ഇപ്പോള്‍ താമസിക്കുന്നത്.ഇ​വി​ടെ വ​ച്ച്‌ മു​ന്‍​കൂ​ട്ടി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യും ശ​ബ്ദ സ​ന്ദേ​ശ​വും ടെ​ലി​വി​ഷ​ന്‍, റേ​ഡി​യോ എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തീ​വ മു​ന്‍​ക​രു​ത​ലോ​ടെ​യും സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യു​മാ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ന​മ്മ​ള്‍ വീ​ണ്ടും കാ​ണും എ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ജ്ഞി ത​ന്‍റെ വാ​ക്കു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച​ത്. വളരെ പ്രത്യേകമായ അവസരത്തില്‍ മാത്രമാണ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി രാജ്യത്തെ അ​ഭി​സം​ ബോ​ധ​ന ചെയ്തിട്ടുള്ളത്....

Related News