Loading ...

Home Europe

സ്‌പെയിനില്‍ പ്രായമായവരുടെ സ്ഥിതി അതീവപരിതാപകരം; ചികിത്സയില്ല, മയക്കികിടത്തുക മാത്രം

മാഡ്രിഡ്: സ്‌പെയിനില്‍ കൊറോണബാധിതരുടെ എണ്ണം 120,000 കടന്നിരിക്കുകയാണ്. 12000 പേര്‍ മരിക്കുകയും ചെയ്തു. കൊറോണയ്‌ക്കെതിരെ കടുത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ സ്‌പെയിനില്‍ നിസ്സഹായരായിരിക്കുയാണ് കെയര്‍ഹോമുകളിലേയും മറ്റും പ്രായമായ ആളുകള്‍. ശ്വാസകോശ സംബന്ധമായ രോഗമടക്കം ബാധിച്ചവരാണ് മിക്കവരും. പലവീടുകളിലും പ്രായമായ ആളുകളെ ഉപേക്ഷിച്ച്‌ പോയിട്ടുണ്ടെന്നും പലരും ബെഡില്‍ മരിച്ച്‌ കിടക്കുന്നതായി സൈന്യം കണ്ടെത്തിയെന്നും കഴിഞ്ഞദിവസം ഒരു സ്പാനിഷ് മന്ത്രി പറയുകയുണ്ടായി. കൊറോണ രോഗികളാല്‍ ആശുപത്രികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഏത് രോഗം ബാധിച്ച്‌ എത്തിയാലും ആശുപത്രികളെല്ലാം പ്രായമായവരെ പിന്തിരിപ്പിക്കുകയാണ്പരിചരണ കേന്ദ്രങ്ങളിലാണെങ്കില്‍ ആവശ്യമായ ജീവനക്കാരോ വേണ്ടവിധത്തിലുള്ള ഉപകരണങ്ങളോ ഇല്ല. തീവ്രപരിചരണ വിഭാഗങ്ങളിലൊന്നും ഇവരെ പ്രവേശിപ്പിക്കില്ല. മയക്കികിടത്തുക മാത്രമാണ് ചെയ്യുന്നത്. ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല. ആശുപത്രികള്‍ ചെറുപ്പക്കാരുടെ കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. രോഗികളാകുമ്ബോള്‍ മാത്രമല്ല മറ്റു പലപ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ലെന്ന് കാണുമ്ബോള്‍ അവര്‍ പ്രായമായവരെ മയക്കികിടത്തുന്നു. അത് എത്ര നീളുമെന്ന് ഒരറിവുമില്ല. കാരണം അവര്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടി തീവ്രപരിചരണ വാര്‍ഡുകള്‍ വിട്ടുപോകണം 85-കാരിയായ ബാഴ്‌സലോണയിലെ ഒരു അമ്മ പറഞ്ഞു. വളരെ സങ്കടകരമാണിത്. അങ്ങനെയൊന്നും അവരോട് ചെയ്യരുത്. അവരതിന് അര്‍ഹരല്ല അവര്‍ പറഞ്ഞു. കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്നിരിക്കുകയാണ് സ്‌പെയിന്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മാഡ്രിഡിലെ നഴ്‌സിങ് ഹോമുകളിലുണ്ടായ 3000 മരണങ്ങളില്‍ രണ്ടായിരവും കൊറോണരോഗം ബാധിച്ചാണ്. എന്നാല്‍ പരിശോധനകളൊന്നും ഇവിടെ നടക്കാത്തതിനാല്‍ ഔദ്യോഗിക കണക്കുകള്‍പോലും ഇതുപെടുന്നില്ല. സ്‌പെയിനിലെ പ്രദേശിക നേതാവ് ഇസബെല്‍ ഡയസ് അയിസോ പറഞ്ഞു. മാഡ്രിലെ ഒരു പരിചരണ കേന്ദ്രത്തില്‍ മാത്രം മാര്‍ച്ച്‌ 15-ന് ശേഷം 46 മരണങ്ങളുണ്ടായിട്ടുണ്ട്.

Related News