Loading ...

Home Gulf

കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ്; മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ജാഗ്രത

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാരടക്കം 77 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 556 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ ഇതുവരെ 225 ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. രാജ്യത്ത് മൊത്തം 99 പേര്‍ രോഗമുക്തരായതായും 456 പേര്‍ ചികിത്സയിലും 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം മലയാളികള്‍ തിങ്ങി വസിക്കുന്ന ജലീബ് ശുയൂഖില്‍ ബ്ലോക്ക് രണ്ടില്‍ താമസിക്കുന്ന 21 പേരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കെട്ടിടം പൂര്‍ണ്ണ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധ സംശയിക്കുന്ന പ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്നും ചില മലയാളികളുടെ സ്രവം പരിശോധനക്ക് വിധേയമാക്കി ഫലത്തിനായി കാത്തിരിക്കയാണ്. അതേസമയം കൊറോണ രോഗികളുടെ വര്‍ധനവ് കണക്കിലെടുത്ത് പുതിയ നിരീക്ഷണകേന്ദ്രങ്ങള്‍ സജ്ജമാക്കി. മിശ്രഫിലെ പ്രദര്‍ശന നഗരി ഇതിനായി ഒരുങ്ങിയിട്ടണ്ട്. ആവശ്യമനുസരിച്ചു രോഗികളെ ക്യാമ്ബിലേക്ക് മാറ്റുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Related News