Loading ...

Home International

ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് കടന്നു. മുഴുവന്‍ രോഗ ബാധിതരുടെ എണ്ണം 1,19,827 ആയി. 24 മണിക്കൂറിനിടയില്‍ 82,098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 59,000 കടന്നു. ഇറ്റലിയില്‍ മരണ സംഖ്യ 14,681 ആയി. ഇന്നലെ മാത്രം ഇറ്റലിയില്‍ 766 പേര്‍ മരിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7392 ആയി. 1320 പേരാണ് ഇന്നലെ മാത്രം മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,161 ആയി. മരണ സംഖ്യയില്‍ ചൈനയ്ക്ക് മുകളിലാണ് ബ്രിട്ടണ്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 684 പേര്‍ മരിച്ചു. അതേസമയം, സ്പെയിനില്‍ രോഗം ബാധിച്ച്‌ മരിച്ചത് 11,198 പേരാണ്. ഇന്നലെയും 800 ല്‍ അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News