Loading ...

Home Education

പരീക്ഷയില്‍ ക്രമക്കേട്: 180 എം.ബി.ബി.എസ്. വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞു

തിരുവനന്തപുരം: പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കോളേജുകളിലായി 180 എം.ബി.ബി.എസ്. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ആരോഗ്യ സര്‍വകലാശാല തടഞ്ഞു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ പരീക്ഷയെഴുതിയ 150 വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞിട്ടുണ്ട്. കോളേജുകള്‍ ഉത്തരക്കടലാസിനൊപ്പം പരീക്ഷാഹാളിലെ വീഡിയോ ദൃശ്യങ്ങളുടെ സി.ഡി.യും സര്‍വകലാശാലയ്‍ക്കു നല്‍കണമെന്നാണ് ചട്ടം. ഇത് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഹാജരാക്കിയ സി.ഡി. പരിശോധിക്കാനാവാതെ വന്നതോടെയാണു ഫലം തടഞ്ഞത്. ശരിയായ സി.ഡി. ഹാജരാക്കണമെന്നാവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കോളേജ് അധികൃതര്‍ തയ്‌യാറായില്ല.തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിലും സമാന സ്ഥിതിയായിരുന്നെങ്കിലും കോളേജധികൃതര്‍ പിന്നീട് ശരിയായ സി.ഡി. ഹാജരാക്കി. ഈ സി.ഡി. പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അല്‍ അസറിലെ ഏഴ് വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞിട്ടുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയുടെയും ഫലം തടഞ്ഞു. ക്രമക്കേട് കണ്ടെത്തിയ മറ്റു വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ്. ഇതേത്തുടര്‍ന്ന്- മഞ്ചേരി (10 വിദ്യാര്‍ഥികള്‍), ആലപ്പുഴ (8), തൃശ്ശൂര്‍ (3), പരിയാരം (1) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുളിലെ ക്രമക്കേട് നടത്തിയെന്നു സംശയിക്കുന്ന വിദ്യാര്‍ഥികളുടെ ഫലവും സര്‍വകലാശാല പുറത്തുവിട്ടിട്ടില്ല.

Related News