Loading ...

Home National

ലോക്ക്ഡൗണില്‍ മലിനീകരണത്തിലും വന്‍ കുറവ്; 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചലിലെ പര്‍വതനിര ജലന്ധറില്‍ ദൃശ്യമായി

ജലന്ധര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അന്തരീക്ഷ മലിനീകരണത്തില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ പഞ്ചാബിലെ ജലന്ധറില്‍ ഒരു കാഴ്ചയും ഉയര്‍ന്നു വന്നു. ആകാശത്ത് മേഘങ്ങളുടെ പിന്നിലായി ഒരു പര്‍വതനിരയാണ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പര്‍വതങ്ങളാണ് ആളുകള്‍ കണ്ടത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചല്‍ പ്രദേശിലെ ധൗലധാര്‍ പര്‍വതനിര ജലന്തറില്‍ ദൃശ്യമായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മലിനീകരണം കുറയുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമെന്നാണ് സൂചന. 'ഹിമാചലിലെ ധൗലധാര്‍ പര്‍വതനിര 30 വര്‍ഷത്തിനുശേഷമാണ് ജലന്ധറില്‍ ദൃശ്യമാകുന്നത്.

Related News