Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍,

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച ഒ​ന്‍​പ​ത് പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യ കാ​സ​ര്‍​ഡോ​ഗ് ത​ന്നെ​യാ​ണ് ഇ​ന്നും മു​ന്നി​ല്‍. ഏ​ഴ് പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റ് ര​ണ്ടു പേ​ര്‍ തൃ​ശൂ​രും ക​ണ്ണൂ​രി​ല്‍​നി​ന്നു​മു​ള്ള​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 295 ആ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​ദി​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ന് 14 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യെ​ന്ന വി​വ​ര​വും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.ക​ണ്ണൂ​രി​ല്‍ അ​ഞ്ച്, കാ​സ​ര്‍​ഗോ​ഡ് മൂ​ന്ന്, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ര​ണ്ട് പേ​ര്‍ വീ​തം കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് വീ​ത​വും രോ​ഗം ഭേ​ദ​മാ​യി. ഇ​വ​രു​ടെ ര​ണ്ടാം സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വി​ട്ട​യ​ക്കും. കോ​വി​ഡ് ബാ​ധി​ച്ച രോ​ഗി​യെ ശു​ശ്രൂ​ഷി​ച്ച​തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട ന​ഴ്സി​നും കോ​വി​ഡ് ഭേ​ദ​പ്പെ​ട്ടു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്സും ഇ​തോ​ടെ ആ​ശു​പ​ത്രി​വി​ട്ടു. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 251 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 169997 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 169291 പേ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 706 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന് 154 പേ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 9133 സാ​മ്ബി​ളു​ക​ള്‍ പ​രി​ശേ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 826 എ​ണ്ണം രോ​ഗ ബാ​ധ​യി​ല്ലാ​യെ​ന്ന് ഉ​റ​പ്പാ​ക്കി. ടെ​സ്റ്റിം​ഗ് കൂ​ടു​ത​ല്‍ വി​പു​ല​വും വ്യാ​പ​ക​വു​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News