Loading ...

Home Education

ടോഫലും ജിആര്‍ഇയും ഇനി വീട്ടിലിരുന്നെഴുതാം

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ടോഫല്‍, ജി.ആര്‍.ഇ പരീക്ഷകള്‍ വീടുകളില്‍ വെച്ച്‌ നടത്താനുള്ള സാഹചര്യമൊരുക്കുമെന്ന് എഡ്യുക്കേഷണല്‍ ടെസ്റ്റിങ് സര്‍വീസ് (ഇ.ടി.എസ്). ലോകത്തിലെ മിക്ക രാജ്യങ്ങളിലും കോവിഡ് ബാധ തുടരുന്ന സാഹചര്യത്തില്‍ ഈ പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യം മാറുന്ന വരെ വീടുകളില്‍ പരീക്ഷ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ടോഫല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകാന്ത് ഗോപാല്‍ പി.ടി.ഐയോട് വ്യക്തമാക്കി. ചൈന, ഇറാന്‍ എന്നിവയൊഴികെയുള്ള രാജ്യങ്ങളിലാകും ഈ സൗകര്യമൊരുക്കുക. മികച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും പരീക്ഷകള്‍ നടപ്പാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടുന്നതിന് ആവശ്യമായ പരീക്ഷകളാണ് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിന്‍ ലാംഗ്വേജ് (ടോഫല്‍), ഗ്രാജ്വേറ്റ് റെക്കോഡ് എക്സാമിനേഷന്‍ (ജി.ആര്‍.ഇ) എന്നിവ

Related News